കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കളി പോലെ വലിച്ചെറിയതേണ്ടതല്ല ഗവര്‍ണര്‍ പദവി; കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് ശ്രീധരന്‍പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായിരുന്നു കുമ്മനം രാജശേഖരന്‍. ഏറെകാലമായി ആര്‍എസ്എസ്-ബിജെപി നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് കേന്ദ്ര നേതൃത്വം ഗവര്‍ണര്‍ പദവി നല്‍കി ആദരിക്കുകയായിരുന്നു എന്നാണ് ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ അധികം വൈകിയില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദവി ഉപേക്ഷിച്ച് കുമ്മനം രാജശേഖരന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി.

s

പകരം കേന്ദ്ര നേതൃത്വം മിസോറാം ഗവര്‍ണറായി പരിഗണിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയെ ആയിരുന്നു. ശ്രീധരന്‍ പിള്ളയും ഗവര്‍ണര്‍ പദവി ഒഴിയുമെന്ന് അടുത്തിടെ ചില വാര്‍ത്തകള്‍ വന്നു. എന്നാല്‍ പദവി ഒഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനില്ലെന്ന് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവര്‍ണര്‍ പദവി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡേര്‍ട്ടി പിക്ചര്‍ നടി ആര്യ മരിച്ച നിലയില്‍; വിദ്യാബാലനൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ താരംഡേര്‍ട്ടി പിക്ചര്‍ നടി ആര്യ മരിച്ച നിലയില്‍; വിദ്യാബാലനൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ താരം

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

ഈ വേളയില്‍ സ്വഭാവികമായും ഉയരുന്ന ചോദ്യം, കുമ്മനം ചെയ്തത് കുട്ടിക്കളിയാണെന്നാണോ ശ്രീധരന്‍ പിള്ള ഉദ്ദേശിച്ചത് എന്നതാണ്. ആ സംശയവും ശ്രീധരന്‍ പിള്ള തീര്‍ത്തു. ആരെയും ഉദ്ദേശിച്ചല്ല ഇങ്ങനെ പറഞ്ഞത്. പെട്ടെന്ന് തിരിച്ചുവരവുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നതിനാലാണ് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഗവര്‍ണറുടെ പോസ്റ്റ് ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളിലൊന്നാണ്. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയില്ല. തന്റെ ഭാഗത്ത് നിന്ന് അത്തരം നിഷേധ സമീപനം ഉണ്ടാകില്ല. തന്നെ നിയമിച്ചവരാണ് തീരുമാനം എടുക്കേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

English summary
PS Sreedharan Pillai Says Will not resign Governor Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X