കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി സമരവും പിന്‍വാതിൽ നിയമനവും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമാകുമോ; സർവ്വേ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനവും പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരവും എല്‍ഡിഎഫ് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ഡ പ്രീ പോള്‍ സര്‍വ്വെ ഫലം. സര്‍വ്വെയില്‍ 43 ശതമാനം പേരും പറയുന്നത് എല്‍ഡിഎഫിന് ദോഷം ചെയ്യുമെന്നാണ്. എന്നാല്‍ 39 ശതമാനം പേര്‍ പറയുന്നത് ദോഷകരമായി ബാധിക്കില്ലെന്നാണ്. 18 ശതമാനം പേര്‍ ദോഷകരമായി ബാധിക്കുമോ എന്നറിയില്ലെന്നാണ്.

survey

അതേസമയം, സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയാണോ എന്ന ചോദ്യത്തിന് 45 ശതമാനം പേരും പറഞ്ഞത് മോശമാണെന്നാണ്. മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തെന്ന് 38 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ ഒന്നും പറയാനില്ലെന്ന് 17 ശതമാനം പേരും പറഞ്ഞു. പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നാണ് 46 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 38 ശതമാനം പേര്‍ ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ 16 ശതമാനം പേര്‍ ഒന്നും പറയാനില്ലെന്നാണ് പ്രതികരിച്ചത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പിഎസ്സി സമരവും നിയമനവും യുവാക്കള്‍ക്കിടെയില്‍ എല്‍ഡിഎഫിന്റെ ജനസമ്മതി കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 54 ശതമാനം പേരും പറഞ്ഞത് ഉണ്ടെന്നാണ്. 32 ശതമാനം പേരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ 14 ശതമാനം പേരും പറഞ്ഞത് ഒന്നും പറയാനാകില്ലെന്നാണ്.

42 മണ്ഡലങ്ങളിൽ അത് സംഭവിക്കും; ആര് സർക്കാരുണ്ടാക്കണമെന്ന് ബിജെപി തീരുമാനിക്കും; സൂചനകൾ നൽകി സുരേന്ദ്രൻ42 മണ്ഡലങ്ങളിൽ അത് സംഭവിക്കും; ആര് സർക്കാരുണ്ടാക്കണമെന്ന് ബിജെപി തീരുമാനിക്കും; സൂചനകൾ നൽകി സുരേന്ദ്രൻ

ഇടതും വലതുമില്ല, ബദല്‍ മുന്നണിക്കായി പിസി ജോര്‍ജ്, സഭാ നേതൃത്വം ഒപ്പം, കോണ്‍ഗ്രസിന് മുന്നറിയിപ്പ്!!ഇടതും വലതുമില്ല, ബദല്‍ മുന്നണിക്കായി പിസി ജോര്‍ജ്, സഭാ നേതൃത്വം ഒപ്പം, കോണ്‍ഗ്രസിന് മുന്നറിയിപ്പ്!!

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

English summary
PSC agitation and backdoor appointments benefit the UDF in the elections; Whats is Survey Report Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X