കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി ക്രമക്കേട്; നടന്നത് ഗുരുതര വീഴ്ചയോ? ചോദ്യകർത്താക്കളിലേക്കും സംശയം...

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സി പരീക്ഷയിൽ അടിമുടി ദുരൂഹത. പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകർത്തത് കഴിഞ്ഞ ദിവസം വരെ സിപിഎമ്മും പോഷകസംഘടനകളും അവരുടെ ചിറകിനടിയിൽ കാത്ത് സൂക്ഷിച്ച് മാലാഖ കുഞ്ഞുങ്ങളാണെന്ന് അറിയുന്ന്തോടെ പൊതുസമൂഹം ഞെട്ടിയിരിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിൽ സഹവിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്കിൽ എത്തിയതടെയാണ് വിവാദം ഉടലെടുത്തത്.

<strong>ബിജെപി അംഗത്വമെടുത്ത് പര്‍ദയണിഞ്ഞ സ്ത്രീ: ഒടുവില്‍ സത്യം പുറത്തറിയിച്ചത് സോഷ്യല്‍മീഡിയ</strong>ബിജെപി അംഗത്വമെടുത്ത് പര്‍ദയണിഞ്ഞ സ്ത്രീ: ഒടുവില്‍ സത്യം പുറത്തറിയിച്ചത് സോഷ്യല്‍മീഡിയ

മൂന്ന് പരീക്ഷ കേന്ദ്രങ്ങളിലായിരുന്നു ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയവർ. പരീക്ഷ നക്കുന്ന സമയങ്ങളിൽ ഇവരുടെ മൊബൈലിൽ നിരന്തരം എസ്എംഎസുകൾ വന്നിരുന്നു. ഇത് ഉത്തരങ്ങളായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. പല തവണ എസ്എംഎസ് എയ്ച്ച വ്യക്തികളിൽ ഒരാൾ ഒരു പോലീസുകാരനാണ് എന്നത് കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു.

തട്ടിപ്പ് സംഘങ്ങൾ

തട്ടിപ്പ് സംഘങ്ങൾ

സാധാരണ ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് ഉണ്ടാകാറുള്ളത് തട്ടിപ്പ് സംഘങ്ങളാണ്. എന്നാൽ ഇത്തവണ ഭരണത്തിന്റെ തണലിലുള്ളവർ തന്നെയാണ് എന്നത് പ്രത്യേകത. അതുകൊണ്ട് തന്നെയാണ് ഇത് ഇത്രയും വിവാദമായതും. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിൽ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ അട്ടിമറി നടന്നുവെന്ന ധാരണ പടരുന്നത് സർക്കാരിന് ക്ഷീണമാണ്.

75 മിനുട്ടിൽ 78 എസ്എംഎസുകൾ

75 മിനുട്ടിൽ 78 എസ്എംഎസുകൾ

സിവിൽ പോലീസ് ഓഫീസർ പരീക്ഷ നടന്നത് ഉചയ്ക്ക് 2 മുതൽ 3.15 വരെയായിരുന്നു. പിഎസ് സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷത്തിൽ 75 മിനുട്ടിനുള്ളിൽ ആർ ശിവരഞ്ജിത്തിന് 96ഉം പിപി പ്രണവിന് 78ഉം എസ്എംഎസുൾ വന്നിരുന്നു. ഇരുവരും പരീക്ഷ എഴുതിയതാകട്ടെ കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലുമായിരുന്നു. ശിവരഞ്ജിത്തിന് 2 നമ്പറുകളിൽ നിന്നും പ്രണവിന് 3 നമ്പറുകളിൽ നിന്നുമാണ് എസ്എംഎസ് വന്നത്. ഇതിൽ രണ്ട് പേർക്കും ഒറ്റ നമ്പറിൽ നിന്ന് എസ്എംഎസ് വന്നിരുന്നു. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു പോലീസുകാരൻ കുടുങ്ങിയത്.

ചോദ്യകർത്താകൾക്ക് ചോർത്താം

ചോദ്യകർത്താകൾക്ക് ചോർത്താം

പിഎസ്‌സി ഓഫീസിനകത്തുനിന്നു ചോദ്യം ചോരില്ലെന്ന് അധികൃതർ പറയുന്നതു വിശ്വസിക്കാമെങ്കിലും ചോദ്യം തയാറാക്കി നൽകുന്നവരിലേക്ക് സംശയത്തിന്റെ മുന നീളുന്നുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കോമൺപൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് തസ്തികയ്ക്ക് 2016ൽ നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ഇത്തരത്തിൽ ചോർന്നിരുന്നു. 80 ചോദ്യങ്ങൾ വേണ്ടപ്പെട്ടവർക്ക് നൽകുകയായിരുന്നു. 2017ൽ വീണ്ടും ഈ തസ്തികയിലേക്ക് പരീക്ഷ നടത്തുകയായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും സംശയിക്കാം

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും സംശയിക്കാം


പിഎസ് സി പരീക്ഷ നടക്കുന്ന കേന്ദ്രത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ചോദ്യം നിസാരമായി ചോർത്താൻ കഴിയുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ക്ക പരീക്ഷകളും ഉച്ചയ്ക്ക് 2 മുതൽ 3.15 വരെയാണു നടക്കുന്നത്. ഉദ്യോഗാർഥികൾ 1.30നു തന്നെ പരീക്ഷാകേന്ദ്രത്തിലെത്തണം. ചോദ്യ പേപ്പർ വിതരണം ചെയ്യുന്നത് 2 മണിക്കും. ഒരു ക്ലാസിൽ 20 പേരാണ് ഉണ്ടാകുക. പരീക്ഷയ്ക്ക് എത്താത്തവർ നിരവധി പേരുണ്ടാകുകയും ചെയ്യും. അധികം വരുന്ന ചോദ്യ പേപ്പർ കളക്ട് ചെയ്യുന്നത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ്. അവർക്ക് വേണമെങ്കിൽ ചോദ്യ പേപ്പർ പുറത്തെത്തിക്കാനുള്ള സാഹചര്യമുണ്ടെന്നും മവോരമ റിപ്പോർട്ട് ചെയ്യുന്നു.

ഉന്നതരുടെ പേര് പറയാൻ മടി

ഉന്നതരുടെ പേര് പറയാൻ മടി

ക്രമക്കേടിനു സഹായിച്ച പ്രതികളുടെ ഫോൺ നമ്പറുകൾ അടക്കം പിഎസ് സി ചെയർമാൻ വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടിരുന്നു. എന്നാൽ ആരൊക്കെയാണ് അവിടുത്തെ ഇൻവിജിലേറ്റർമാർ എന്ന് പിഎസ് സി ചെയർമാന് പയാൻ മടിയായിരുന്നു. ഇൻവിജിലേറ്റർമാരുടെ പേരു പറഞ്ഞാൽ അടുത്ത ചോദ്യം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിഎസ്‌സി ഉദ്യോഗസ്ഥർ ആരൊക്കെ എന്നതാകും. ഈ പേരുകളൊന്നും പുറത്ത് പറയാൻ പിഎസ് സി ആഗ്രഹിക്കുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്.

English summary
PSC civil police officer exam fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X