കൺഫർമേഷൻ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ 'പണികിട്ടും'; പ്രൊഫൈൽ റദ്ദാക്കാൻ പി.എസ്.സി
കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാതിരുന്നാല്‍ പിന്നീട് പരീക്ഷ എഴുതാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ജയിച്ച് ജോലി നേടണമെന്ന് സ്വപ്ന കാണാത്ത മലയാളികൾ കുറവായിരിക്കും. കാരണം സർക്കാർ ജോലി കിട്ടിയാൽ കോളടിച്ചു എന്നാണല്ലോ..അതുകൊണ്ട് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നവരുണ്ട്. അതേസമയം, വെറുതേ പിഎസ് സി രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്കും അപേക്ഷിച്ച് പരീക്ഷ തീയ്യതി വരുമ്പോൾ മുങ്ങുന്നവരും ഉണ്ട്. എഴുതുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ചിലർ പരീക്ഷ എഴുതാതെയിരിക്കുന്നത്..
എന്നാൽ ഇങ്ങനെ മുങ്ങിയൽ നല്ല പണികിട്ടും. അതുകൊണ്ട് പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അപേക്ഷിക്കുന്നതാവും നല്ലത്.. പരീക്ഷ എഴുതാമെന്ന് സമ്മതിച്ച് അവസാനം മുങ്ങുന്ന ആളുകൾക്ക് പിഎസ് സി ഒരുക്കിവെച്ച പണി എന്താണെന്ന് അറയണ്ടേ....സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം..

വെറുതേ പറഞ്ഞാൽ പണി ഉറപ്പ്...
പരീക്ഷ എഴുതാം എന്ന് ഉറപ്പ് നൽകിയിട്ടും പരീക്ഷ എഴുതാതിരിക്കുന്നവരുടെ പ്രൊഫൈൽ മരവിപ്പിക്കും എന്നാണ് കേരള പി.എസ്.സി അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ എഴുതാം എന്ന് കൺഫർമേഷൻ നൽകി പിന്നീട് എഴുതാത്തവരുടെ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നതെന്നാണ് സൂചന ന്യൂസ്18 ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്..

കർശന നടപടിയിലേക്ക് കടക്കാൻ കാരണം...
പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60-70% പേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇത് പി.എസ്.സിക്ക് വലിയ ബാധ്യത വരുത്തിവെക്കുന്നുവെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെയാണ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.

പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം വർധിച്ചുവരുന്നു..,.
പരീക്ഷ എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞ് തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എന്നാൽ എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം വർധിച്ചു വരുന്നതായി കമ്മീഷൻ വിലയിരുത്തി.

തീരുമാനം...
അതേസമയം തുടർച്ചയായി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മാത്രമേ മരവിപ്പിക്കൂയെന്നാണ് പിഎസ്‌സി നൽകുന്ന വിശദീകരണം. അതേസമയം ഉദ്യോഗാർഥികൾ പരീക്ഷക്ക് എത്താത്തത് കനത്ത സാമ്പത്തിക നഷ്ടമാണ് പിഎസ്‌സിക്ക് ഉണ്ടാക്കുന്നത്. ശനിയാഴ്ച നടന്ന ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷക്ക് എത്താമെന്ന് ഉറപ്പ് നൽകിയത് 1,62,000 ഉദ്യോഗാർഥികളാണ്. ഇവരിൽ 56,000 പേർ പരീക്ഷക്ക് എത്തിയില്ല.

നിയർ ലാബ് അസിസ്റ്റന്റ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി 12 ലക്ഷം രൂപ
ഉദ്യോഗാർഥിക്ക് 200 രൂപ പരീക്ഷാചെലവിനായി ചെലവാകുന്നുണ്ടെന്നാണ് പിഎസ്‌സിയുടെ കണക്ക്. ഇത് അനുസരിച്ച് ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിക്ക് നഷ്ടം ഒരു കോടി 12 ലക്ഷം രൂപയാണ്. 2022ൽ നാല് ഘട്ടമായി നടത്തിയ പ്രിലിമിനറി പരീക്ഷക്ക് എത്താമെന്ന് ഉറപ്പ് നൽകിയത് പന്ത്രണ്ട് ലക്ഷത്തി അറുപത്തി ഒമ്പതിനായിരം പേർ ആയിരുന്നു .. ഒമ്പത് ലക്ഷം ഉദ്യോഗാർഥികളാണ് എത്തിയത്. 7 കോടിയോളം രൂപയാണ് ഈ പരീക്ഷാനടത്തിപ്പിലെ നഷ്ടം.












Click it and Unblock the Notifications