പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും ഉദ്യോഗാര്‍ത്ഥിക്ക് ജോലി നല്‍കാതെ പിഎസ് സി
തന്നെ ഒഴിവാക്കുന്നതിനുള്ള കാരണം അറിയുന്നതിനായി വിവരാവകാശ പ്രകാരം സമീപിച്ചിരുന്നുവെങ്കിലും അതിന് മറുപടി കിട്ടിയിരുന്നില്ലെന്ന് വിനീത പറയുന്നു.
തിരുവനന്തപുരം: പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാതെ പിഎസ് സി. അഡ്വൈസ് മെമ്മോ ലഭിച്ച് ഏഴുമാസം കഴിഞ്ഞിട്ടും നിയമന ഉത്തരവിറങ്ങിയില്ലെന്ന് പോത്തന്‍കോട് സ്വദേശിയായ വിനീത് പറയുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സെക്കന്‍ഡ് ഗ്രേഡ് തസ്തികയില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിനീത് ജോലി ലഭിക്കുന്നതിനായി ആരോഗ്യവകുപ്പില്‍ കയറി ഇറങ്ങുകയാണ്. 2014 ലായിരുന്നു പരീക്ഷ നടത്തിയത്. 2016 നവംബറിലാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.
243 പേരുള്‍പ്പെടുന്ന റാങ്ക ലിസ്റ്റാണ് പിഎസ് സി പ്രസിദ്ധീകരിച്ചത്.ജനറല്‍ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഏപ്രിലില്‍ നിയമനം ലഭിച്ചിരുന്നു. മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലേക്കും ആരോഗ്യ വകുപ്പിലേക്കുമായി ഒരുമിച്ചാണ് പിഎസ് സി പരീക്ഷ നടത്തിയിരുന്നത്. രണ്ടു വകുപ്പുകളിലേക്ക് ഒരുമിച്ച് പരീക്ഷ നടത്തിയാല്‍ നിയമനം നടത്തുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥിയുടെ താല്പര്യം പരിഗണിക്കാറുണ്ട്. ഏത് വകുപ്പിലായാലും ജോലിക്ക് തയ്യാറാണൈന്ന് കാണിച്ച് വിനീത് പിഎസ് സിക്ക് കത്ത് നല്‍കിയിരുന്നു.

ആരോഗ്യ വകുപ്പിലേക്കുള്ള ഒഴിവായതിനാലാണ് വിനീതയുടെ അവസരം നഷ്ടമായതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. തന്നെ ഒഴിവാക്കുന്നതിനുള്ള കാരണം അറിയുന്നതിനായി വിവരാവകാശ പ്രകാരം സമീപിച്ചിരുന്നുവെങ്കിലും അതിന് മറുപടി കിട്ടിയിരുന്നില്ലെന്നും വിനീത പറയുന്നു.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications