കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും ഉദ്യോഗാര്‍ത്ഥിക്ക് ജോലി നല്‍കാതെ പിഎസ് സി

തന്നെ ഒഴിവാക്കുന്നതിനുള്ള കാരണം അറിയുന്നതിനായി വിവരാവകാശ പ്രകാരം സമീപിച്ചിരുന്നുവെങ്കിലും അതിന് മറുപടി കിട്ടിയിരുന്നില്ലെന്ന് വിനീത പറയുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാതെ പിഎസ് സി. അഡ്വൈസ് മെമ്മോ ലഭിച്ച് ഏഴുമാസം കഴിഞ്ഞിട്ടും നിയമന ഉത്തരവിറങ്ങിയില്ലെന്ന് പോത്തന്‍കോട് സ്വദേശിയായ വിനീത് പറയുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സെക്കന്‍ഡ് ഗ്രേഡ് തസ്തികയില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിനീത് ജോലി ലഭിക്കുന്നതിനായി ആരോഗ്യവകുപ്പില്‍ കയറി ഇറങ്ങുകയാണ്. 2014 ലായിരുന്നു പരീക്ഷ നടത്തിയത്. 2016 നവംബറിലാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

243 പേരുള്‍പ്പെടുന്ന റാങ്ക ലിസ്റ്റാണ് പിഎസ് സി പ്രസിദ്ധീകരിച്ചത്.ജനറല്‍ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഏപ്രിലില്‍ നിയമനം ലഭിച്ചിരുന്നു. മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലേക്കും ആരോഗ്യ വകുപ്പിലേക്കുമായി ഒരുമിച്ചാണ് പിഎസ് സി പരീക്ഷ നടത്തിയിരുന്നത്. രണ്ടു വകുപ്പുകളിലേക്ക് ഒരുമിച്ച് പരീക്ഷ നടത്തിയാല്‍ നിയമനം നടത്തുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥിയുടെ താല്‍പര്യം പരിഗണിക്കാറുണ്ട്. ഏത് വകുപ്പിലായാലും ജോലിക്ക് തയ്യാറാണൈന്ന് കാണിച്ച് വിനീത് പിഎസ് സിക്ക് കത്ത് നല്‍കിയിരുന്നു.

PSC

ആരോഗ്യ വകുപ്പിലേക്കുള്ള ഒഴിവായതിനാലാണ് വിനീതയുടെ അവസരം നഷ്ടമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തന്നെ ഒഴിവാക്കുന്നതിനുള്ള കാരണം അറിയുന്നതിനായി വിവരാവകാശ പ്രകാരം സമീപിച്ചിരുന്നുവെങ്കിലും അതിന് മറുപടി കിട്ടിയിരുന്നില്ലെന്നും വിനീത പറയുന്നു.

English summary
PSC exam first rank holder didnt get job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X