കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങും എത്തിയില്ല, ക്രൈംബ്രാഞ്ച് അട്ടിമറിച്ചു?

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സി പരീക്ഷ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ 100 റാങ്കു നേടിയവരുടെ ഫോണ്‍ നമ്പറുകൾ അട്ടിമറിച്ചെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഡിജിപിയുടെ നിര്‍ദേശം ലഭിച്ചശേഷം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് സെല്ലിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ‍‍ഡിജിപി നൽകിയ നിദേശം.

അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?

തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാന്‍ ആദ്യ 100 റാങ്ക് നേടിയവരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കണമെന്നാണ് പിഎസ് സി വിജിലൻസിന്റഎ നിലപാട്. പിഎസ്‌സി വിജിലന്‍സ് നല്‍കിയ നമ്പരുകള്‍ ഹൈടെക് സെല്‍ പരിശോധിച്ചപ്പോഴായിരുന്നു പരീക്ഷാ തട്ടിപ്പു പുറത്തുവന്നത്. കൂടുതല്‍പേരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാത്തതിനാല്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരില്‍നിന്നും അന്വേഷണം മുന്നോട്ട് പോയില്ല.

PSC

യൂണിവേഴ്സിറ്റി കോളജില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസ് ചോര്‍ന്ന കേസിലും വ്യാജസീല്‍ നിര്‍മിച്ച കേസിലും അന്വേഷണം നിലച്ചെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കേസ് ഇതുവരെ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. മ്യൂസിയം സിഐയാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നു അന്വേഷണ ഉദ്യോഗസ്ഥനും ശുപാര്‍ശ നല്‍കിയിരുന്നു.
English summary
PSC exam fraud case; Phone number search overturned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X