പിഎസ് സി പരീക്ഷ തട്ടിപ്പ്; കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങാൻ സാധ്യത, കൂടുതൽ വെളിപ്പെടുത്തലുകൾ!
തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങാൻ സാധ്യതയുണ്ടെന്ന് സൂചന. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ സുഹൃത്തായ ഒരു വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ പുറത്തെത്തിച്ചതെന്നും മറ്റ് ചില സുഹൃത്തുകൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചെന്നും പ്രണവ് സമ്മതിച്ചു. അവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്തതിനാൽ പ്രണവിനെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ശിവരഞ്‌ജിത്തിന്റെ കൈവശം സ്മാർട് വാച്ചുണ്ടായിരുന്നതിനാൽ അതുപയോഗിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തെന്നും പ്രതി വ്യക്തമാക്കി. ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെത്തിച്ച് തെളിവെടുപ്പും ചോദ്യംചെയ്യലും തുടരുകയാണ്. പ്രണവാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം എന്ന് മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

26 വയസാകാറായതിനാൽ ഇനിയും വൈകിയാൽ പൊലീസിൽ ജോലി ലഭിക്കില്ലായെന്നതും പഠിച്ച് എഴുതിയാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതുമാണ് തട്ടിപ്പിനേക്കുറിച്ച് ആലോചിക്കാൻ കാരണമെന്നും പ്രണവ് പറഞ്ഞു. അതേസമയം . കേസ് ഗൗരവതരമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, കേസ് ഏറ്റെടുക്കുന്നതിൽ കോടതി സിബിഐയുടെ നിലപാട് തേടിയിട്ടുണ്ട്. എന്നാൽ, സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications