എസ്എഫ്ഐ നേതാക്കളുടെ കോപ്പിയടി: പിഎസ് സി പരീക്ഷ ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ കോപ്പിയടി നടത്തിയെന്ന് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതികളായ മൂന്ന് പേര് മാത്രമാണ് ക്രമക്കേട് നടത്തിയത് എന്നും അതിനാല്‍ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നീ പ്രതികള്‍ ഒഴികെ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിന് തടസ്സമില്ലെന്നാണ് പിഎസ്സി സെക്രട്ടറിക്ക് എഡിജിപി ടോമിന് ജെ തച്ചങ്കരി നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ മുഖ്യമന്ത്രിയേയും പിഎസ്സി ചെയര്‍മാനേയും ആശങ്ക അറിയിച്ചിരുന്നു. മാത്രമല്ല ലിസ്റ്റ് റദ്ദാക്കുന്നതിനിടെ ചിലര്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പിഎസ്സിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും നസീമും പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയിരുന്നു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. മൂവരും കോപ്പിയടിച്ചതാണെന്ന് വ്യക്തമായതോടെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ചോദ്യപ്പേപ്പറിലെ ഒരു ചോദ്യത്തിന് പോലും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഉത്തരം നല്കാന് പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെ കോപ്പിയടി പ്രതികള്‍ സമ്മതിക്കുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications