കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ നേതാക്കളുടെ കോപ്പിയടി: പിഎസ് സി പരീക്ഷ ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്

Google Oneindia Malayalam News

തിരുവനന്തപുരം: ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ കോപ്പിയടി നടത്തിയെന്ന് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതികളായ മൂന്ന് പേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയത് എന്നും അതിനാല്‍ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ചങ്കിടിപ്പേറ്റി അവസാന മണിക്കൂറുകൾ! ശിവസേന വീണ്ടും എൻസിപിക്ക് മുന്നിൽ, വാതിലടച്ച് ശരദ് പവാർചങ്കിടിപ്പേറ്റി അവസാന മണിക്കൂറുകൾ! ശിവസേന വീണ്ടും എൻസിപിക്ക് മുന്നിൽ, വാതിലടച്ച് ശരദ് പവാർ

നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നീ പ്രതികള്‍ ഒഴികെ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിന് തടസ്സമില്ലെന്നാണ് പിഎസ്സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

sfi

ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ മുഖ്യമന്ത്രിയേയും പിഎസ്സി ചെയര്‍മാനേയും ആശങ്ക അറിയിച്ചിരുന്നു. മാത്രമല്ല ലിസ്റ്റ് റദ്ദാക്കുന്നതിനിടെ ചിലര്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പിഎസ്സിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും നസീമും പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയിരുന്നു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. മൂവരും കോപ്പിയടിച്ചതാണെന്ന് വ്യക്തമായതോടെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ചോദ്യപ്പേപ്പറിലെ ഒരു ചോദ്യത്തിന് പോലും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഉത്തരം നല്‍കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെ കോപ്പിയടി പ്രതികള്‍ സമ്മതിക്കുകയായിരുന്നു.

English summary
PSC exam Fraud: No need to cancel the PSC exam rank list, says Crime Branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X