കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; പരീക്ഷാര്‍ഥികളുടെ മൊബൈല്‍ നമ്പരടക്കം ക്രൈംബ്രാഞ്ചിനു നൽകും!

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സി പരീക്ഷ തട്ടിപ്പിൽ സമഗ്രമായ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ചോദ്യ പേപ്പർ ചോർന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ‌ നിന്നാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം കിട്ടി. യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ചോദ്യങ്ങള്‍ ലഭിച്ചതായാണ് പൊലീസുകാരന്‍ ഗോകുലിന്റെ മൊഴി.

തുടർന്ന് ഉത്തരങ്ങൾ മൊബൈൽ സന്ദേശം വഴി നസീമിനും പ്രണവിനും ശിവരഞ്ജിത്തിനും അയയ്ക്കുകയായിരുന്നു. ഉത്തരങ്ങള്‍ അയയ്ക്കാന്‍ സഹായിച്ചത് സഫീറാണെന്നും മൊഴിയുണ്ട്. ണിവേഴ്സിറ്റി കോളജില്‍ പരീക്ഷയെഴുതിയവർ ഒറ്റത്തവണ റജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പരും മേല്‍വിലാസവും അടക്കമുള്ള രേഖകൽ ക്രൈംബ്രാഞ്ച് പിഎസ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

PSC

വിവരങ്ങൾ‌ എത്രയും പെട്ടെന്ന് തന്നെ പിഎസ്സി കൈമാറും. യൂണിവേഴ്സിറ്റി കോളജില്‍ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയെഴുതാന്‍ പിഎസ്‌സി അനുവദിച്ചത് 1,200 പേരെ.ഇതില്‍ 879പേര്‍ പരീക്ഷയെഴുതി. 2 പിഎസ്‌സി ജീവനക്കാരാണ് പരീക്ഷാ മേല്‍നോട്ടത്തിന് ഉണ്ടായിരുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷയെഴുതിയ ദ്യോഗാര്‍ഥികളുടേയും പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ സിവില്‍ പോലീസ് ഓഫിസർ പരീക്ഷ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറും.

English summary
PSC exam fraud: PSC handover all details to crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X