കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി പരീക്ഷ തട്ടിപ്പ്; പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കും, ജയിലിൽ വീണ്ടും പരീക്ഷ!

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന മുൻ എസ്എഫ്ഐ നേതാക്കലായ ശ്വരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈംബ്രൈഞ്ച്. ഇതിനായി കോടതിയിൽ അന്വേഷണം സംഘം അപേക്ഷ സമർപ്പിച്ചു. കോപ്പിയടിയിലൂടെ ശിവരഞ്ജിത്ത് പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കും നസീം ഇരുപത്തെട്ടാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്ത് വന്നതോടെ പ്രതികളെ പിഎസ്സി പരീക്ഷ പട്ടികയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

<strong>നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!</strong>നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

റാങ്ക് നേടിയ പരീക്ഷയിലെ ഒരു ചോദ്യത്തിന് പോലും ഇവർക്ക് രണ്ട് പേർക്കും ഉത്തരം അറിയില്ലായിരുന്നു. ചോദ്യ പേപ്പറുമായായിരുന്നു ജയിലിൽ വെച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോപ്പിയടി സ്ഥിരീകരിക്കാനായിരുന്നു ചോർത്തിയ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ വെച്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ കഴിയാത്തതിലൂടെ പ്രതികൾ കോപ്പിയടി സമ്മതിക്കുകയായിരുന്നു.

വീണ്ടും പരീക്ഷ...

വീണ്ടും പരീക്ഷ...


അതേസമയം ഇരുവരെയും ജയിലിനുള്ളിൽ അതേ ചോദ്യ പേപ്പർ വെച്ച് പരീക്ഷ എഴുതിപ്പിക്കാനാണഅ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു. കോപ്പിയടി സ്ഥിരീകരിക്കാനാണ് അതേ ചോദ്യ പേപ്പർ‌ വെച്ചുകൊണ്ട് ശിവരഞ്ജിത്തിനെയും നസീമിനെയും വീണ്ടും പരീക്ഷ എഴുതിക്കുന്നത്.

സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യ

പിഎസ്സി പരീക്ഷ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തിയ പിഎസ്സിയുടെ തന്നെ വിജിലൻസ് പരീക്ഷിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളും എസ്എഫ്ഐ നേതാക്കളുമായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്കെതിരെ ആഗസ്റ്റ് അഞ്ചിനാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പരീക്ഷ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. മൊബൈൽഫോണിലേക്ക് ചോദ്യങ്ങളുടെ ഉത്തരങ്ങൾ അയക്കുകയായിരുന്നു.

ഉത്തരം മൊബൈലിലേക്ക്...

ഉത്തരം മൊബൈലിലേക്ക്...

മൊബൈലിൽ അയക്കുന്ന മെസേജുകൾ കൈയ്യിൽ കെട്ടിയ ബ്ലൂട്ടൂത്ത് ഉള്ള വാച്ചിലേക്ക് വരും. ഇങ്ങനെയായിരുന്നു അറസ്റ്റിലായ ശിവര‍്ജിത്തും നിസാവും പ്രണവും പരീക്ഷ എഴുതി വിജയിച്ചതെന്നാണ് കണ്ടെത്തലുകൾ. പരീക്ഷ നടക്കുന്ന രണ്ടു മണിമുതല്‍ ‍3.15 വരെയാണ് തുടര്‍ച്ചയായി സന്ദേശം അയച്ചത്. ഇത്രയും കാര്യങ്ങൾ പിഎസ്സിയുടെ വിജിലൻസ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് ക്രൈബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.

സിവിൽ പോലീസ് ഉദ്യോഗസ്ഥൻ

സിവിൽ പോലീസ് ഉദ്യോഗസ്ഥൻ

പ്രണവിനു സന്ദേശം അയച്ചവരില്‍ എസ്എപി ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോടതി നിർദേശ പ്രകാരം പരീക്ഷ ക്രമക്കേട് സമഗ്രമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. പരീക്ഷാച്ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെയും പരിശോധകരുടെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനുവേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നു.

കുത്ത് കേസിലെ പ്രതികൾ

കുത്ത് കേസിലെ പ്രതികൾ

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ മുൻ എസ്എഫ്ഐ നേതാക്കൾ പ്രതിയായതോടെയാണ് വിവദങ്ങൾ പൊട്ടി പുറപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളാണ് പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലും പ്രതികൾ. യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സർക്കാരും സംശയത്തിന്റഎ നിഴലിൽ ആകുകയായിരുന്നു. കേസിന്റെ ആദ്യ ഘട്ടങ്ങളിൽ പോലീസ് പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നു എന്ന പരാതികൾ വ്യാപകമായി ഉണ്ടായിരുന്നു.

ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

ജുഡിഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേപ്പറ്റി സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച് നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത് . ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

English summary
PSC exam fraud; The accused will be subjected to a lie test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X