കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കും; നിര്‍ണായക തീരുമാനം, വിസിമാരുടെ യോഗം വിളിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനം. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പിഎസ്‌സി ചെയര്‍മാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായകമായ തീരുമാനങ്ങള്‍. എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷ മലയാളത്തിലും നടത്താന്‍ ധാരണയായി.

Psc

പിഎസ്‌സി പരീക്ഷകളില്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ഗൗനിക്കാതിരുന്ന പിഎസ്‌സി അധികൃതരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. പിഎസ്‌സി പിരിച്ചുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ എംടി വാസുദേവന്‍ നായരും സുഗതകുമാരിയും പരീക്ഷ മലയാളത്തില്‍ വേണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തിയത്.

വിശദമായ പഠനത്തിന് ശേഷമായിരിക്കും മലയാളത്തില്‍ പരീക്ഷ നടത്തുക. യൂണിവേഴ്‌സിറ്റി അധ്യാപകരെ ഉള്‍പ്പെടുത്തി വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. പിഎസ്‌സി പരീക്ഷ മലയാളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം കഴിഞ്ഞ 19 ദിവസമായി പിഎസ് സി ആസ്ഥാനത്തിന് മുമ്പില്‍ നിരാഹാര സമരം നടത്തി വരികയാണ്.

English summary
PSC Exam will be in Malayalam Medium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X