കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി പരീക്ഷ തട്ടിപ്പ്; സിബിഐ അന്വേഷണം വേണ്ട, കുറ്റവാളികൾക്ക് സംരക്ഷണം നൽകില്ലെന്ന് മുഖ്യമന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അന്ധയായ 15കാരി നിരന്തരം ബലാത്സംഗത്തിനരയായി, ക്ലാസ് റൂമിൽ... അധ്യാപകർ ഒളിവിൽ!അന്ധയായ 15കാരി നിരന്തരം ബലാത്സംഗത്തിനരയായി, ക്ലാസ് റൂമിൽ... അധ്യാപകർ ഒളിവിൽ!

കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തുലാസിലാണെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി കൊണ്ട് സംസാരിച്ച അനൂപ് ജേക്കബ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കേസിൽ സിബിഐ അന്വേൽണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Pinarayi Vijayan

പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പിഎസ്‍സി പരീക്ഷാ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പ്രതികള്‍ക്ക് ഒരുതരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽ‌കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

അവര്‍ക്കുള്ള ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി തട്ടിപ്പ് കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണെന്നും ഇതിന്‍റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് തടസമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. . നിയമന കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡ്വൈസ് മെമോ നല്‍കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

English summary
PSC fraud case; No need of CBI investigation says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X