കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളിലൂടെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ല, വിശദീകരണവുമായി പിഎസ്സി

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളെ വിലക്കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പിഎസ്സിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്നും അതിന് ശേഷം മാത്രമേ വിലക്ക് സംബന്ധിച്ച നടപടികളിലേക്ക് കടക്കുകയുള്ളുവെന്നും പിഎസ്സപി അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഒരു വര്‍ഷം മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ രണ്ട് ഉദ്യോഗാര്‍ത്ഥികളെ വിലക്കിയ ഉത്തരവ് പുറത്തുവന്നത് ആശയക്കുഴപ്പത്തിന് കാരണമായി.

psc

Recommended Video

cmsvideo
ഇനി സര്‍ക്കാര്‍ ജോലി അത്ര എളുപ്പമല്ല, പിഎസ് സി പരീക്ഷയില്‍ അടിമുടി മാറ്റം

കാസര്‌കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം വൈകുന്നതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പരമ്പരയില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളെ വിലക്കുകയാണെന്നും ശിക്ഷാനടപടി സ്വീകരിക്കുമെന്നും അറിയിച്ച് പിഎസ്സി ഉത്തരവ് ഇറക്കിയത്. എന്നാല്‍ നടപടി വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണം പിഎസ്സി ചെയര്‍മാന്‍ സെക്രട്ടറിയും അറിയിക്കുന്നത്.

പിഎസ്സിയുടെ വിലക്ക് സംബന്ധിച്ച തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത കമ്മിഷന്‍ യോഗത്തില്‍ വീണ്ടും ചര്‍ച്ച ആയേക്കും. മാധ്യമങ്ങളിലൂടെ തെറ്റായ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോഴിക്കോട് സ്വദേശിയായ എംജെ ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിന്‍ ഡി ദാസ് എന്നിവരെയാണ് മൂന്ന് വര്‍ഷത്തേക്ക് ഡി ബാര്‍ ചെയ്യാന്‍ പിഎസ്സി തീരുമാനിച്ചത്. ഈ നടപടിയും ഇപ്പോഴത്തെ സംഭവിവികാസങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ഒരു വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ പേരിലാണ് ഇപ്പോഴത്തെ നടപടിയെന്നും പിഎസ്സി അറിയിച്ചിരുന്നു.

English summary
PSC has not decided to ban candidates who have spoken through the media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X