പരീക്ഷയുടെ തലേന്നാള്‍ അഡ്മിഷന്‍ടിക്കറ്റ് എടുക്കുന്നവരേ, നിങ്ങള്‍ക്കിട്ട് പണിയാന്‍ പിഎസ് സി
പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമെ ഇനി പരീക്ഷ എഴുതാനാകൂ.
തിരുവനന്തപുരം : പിഎസ് സി പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടുന്നതിനായുള്ള നെട്ടോട്ടത്തിലാണ് പലരും. എന്‍ജിനീയറിങ്, മെഡിക്കല്‍ എന്ട്രന്സിനായി തയാറെടുക്കുന്നതു പോലെ പലരും പത്താം ക്ലാസും പ്ലസുടുവും ആകുന്നതോടെ തന്നെ തയാറെടുപ്പുകള്‍ ആരംഭിക്കുന്നു. ഡിഗ്രി കഴിഞ്ഞ് മറ്റ് ജോലിക്ക്് തയാറെടുക്കാനോ അല്ലെങ്കില്‍ മറ്റ് കോഴ്സ് ചെയ്യാനോ തയാറാകാതെ പിഎസ് സി കോച്ചിങിന് പോകുന്നവരും കുറവില്ല. ഇങ്ങനെ പിഎസ് സി എഴുതി സര്‍ക്കാര്‍ ജോലി നേടാന്‍ തയാറെടുക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക പിഎസ് സിയുടെ പരിഷ്കാരങ്ങള്‍ വരുന്നു.
പിഎസ് സി പരീക്ഷ എഴുതുന്ന മിക്കവരുടെയും രീതിയാണ് പരീക്ഷയ്ക്ക് തലേദിവസമോ അല്ലെങ്കില്‍ പരീക്ഷ ഹാളിലേക്ക് പോകുന്നതിനോ തൊട്ട് മുമ്പ് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് പിഎസ് സിയുടെ വക പണി വരുന്നുണ്ട്. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമെ ഇനി പരീക്ഷ എഴുതാനാകൂ.

ചെലവുചുരുക്കല്‍ ലക്ഷ്യം
ചെലവു ചുരുക്കലിന്റെ ഭാഗമായി പിഎസ് സി നടത്തുന്ന പരിഷ്കരണങ്ങളോടനുബന്ധിച്ചാണ് ഇത്. ഇത്തരത്തില്‍ അഡ്മിഷന് ടിക്കറ്റ് പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായുള്ള ആദ്യ പരീക്ഷ ജനുവരി രണ്ടാമത്തെ ആഴ്ച നടത്തും.

ടിക്കറ്റ് എടുക്കുന്നത് തലേദിവസം
പരീക്ഷയ്ക്ക് നാല്‍പ്പത് ദിവസം മുമ്പ് അഡ്മിഷന് ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ ലഭ്യമാകും. എന്നാല്‍ പലരും പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പോ അതല്ലെങ്കില്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പോ ആയിരിക്കും അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇത് ഇനി നടക്കില്ല.

കമ്മിഷന് യോഗത്തിന്റെ അംഗീകാരം
അപേക്ഷിക്കുന്ന 40 ശതമാനം പേര് പരീക്ഷ എഴുതാതിരിക്കുന്നത് പാഴ്ച്ചിലവുണ്ടാക്കുന്നതായി പിഎസ് സിയുടെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങള്‍ നടത്താനൊരുങ്ങുന്നത്. പുതിയ പരീക്ഷ രീതിക്ക് കമ്മിഷന് യോഗം അംഗീകാരം നല്കി. ഇതിനായുള്ള സോഫ്റ്റ് വെയറും യോഗത്തില്‍ അവതരിപ്പിച്ചു. പിഎസ് സിയുടെ എല്ലാ പരീ ക്ഷകളും ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.

കാലതാമസം വില്ലന്‍
നിലവില്‍ പിഎസ് സി പരീക്ഷ എഴുതുന്നതിന് ഒരു ഹാളില്‍ 20 പേരെ മാത്രമെ അനുവദിക്കുകയുള്ളു. എന്നാല്‍ ഇതിന്റെ എണ്ണം കൂട്ടാനും പിഎസ് സി തീരുമാനിച്ചിട്ടുണ്ട്. ഒരു ഹാളില്‍ 30 പേരെ പരീക്ഷ എഴുതാന്‍ അനുവദിക്കാനാണ് പിഎസ് സിയുടെ തീരുമാനം. ചോദ്യക്കടലാസിന്റെ കോഡുകള്‍ വര്ധിപ്പുക്കുന്നതിനും ഒഎംആര്‍ ഉത്തരക്കടലാസില്‍ മാറ്റം വരുത്തുന്നതിനും വരുന്ന കാലതാമസം ഇതിന് വെല്ലുവിളിയായിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications