കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയുടെ തലേന്നാള്‍ അഡ്മിഷന്‍ടിക്കറ്റ് എടുക്കുന്നവരേ, നിങ്ങള്‍ക്കിട്ട് പണിയാന്‍ പിഎസ് സി

പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമെ ഇനി പരീക്ഷ എഴുതാനാകൂ.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : പിഎസ് സി പരീക്ഷ എഴുതി സര്‍ക്കാര്‍ ജോലി നേടുന്നതിനായുള്ള നെട്ടോട്ടത്തിലാണ് പലരും. എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സിനായി തയാറെടുക്കുന്നതു പോലെ പലരും പത്താം ക്ലാസും പ്ലസുടുവും ആകുന്നതോടെ തന്നെ തയാറെടുപ്പുകള്‍ ആരംഭിക്കുന്നു. ഡിഗ്രി കഴിഞ്ഞ് മറ്റ് ജോലിക്ക്് തയാറെടുക്കാനോ അല്ലെങ്കില്‍ മറ്റ് കോഴ്‌സ് ചെയ്യാനോ തയാറാകാതെ പിഎസ് സി കോച്ചിങിന് പോകുന്നവരും കുറവില്ല. ഇങ്ങനെ പിഎസ് സി എഴുതി സര്‍ക്കാര്‍ ജോലി നേടാന്‍ തയാറെടുക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക പിഎസ് സിയുടെ പരിഷ്‌കാരങ്ങള്‍ വരുന്നു.

പിഎസ് സി പരീക്ഷ എഴുതുന്ന മിക്കവരുടെയും രീതിയാണ് പരീക്ഷയ്ക്ക് തലേദിവസമോ അല്ലെങ്കില്‍ പരീക്ഷ ഹാളിലേക്ക് പോകുന്നതിനോ തൊട്ട് മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് പിഎസ് സിയുടെ വക പണി വരുന്നുണ്ട്. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രമെ ഇനി പരീക്ഷ എഴുതാനാകൂ.

 ചെലവുചുരുക്കല്‍ ലക്ഷ്യം

ചെലവുചുരുക്കല്‍ ലക്ഷ്യം

ചെലവു ചുരുക്കലിന്റെ ഭാഗമായി പിഎസ് സി നടത്തുന്ന പരിഷ്‌കരണങ്ങളോടനുബന്ധിച്ചാണ് ഇത്. ഇത്തരത്തില്‍ അഡ്മിഷന്‍ ടിക്കറ്റ് പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായുള്ള ആദ്യ പരീക്ഷ ജനുവരി രണ്ടാമത്തെ ആഴ്ച നടത്തും.

 ടിക്കറ്റ് എടുക്കുന്നത് തലേദിവസം

ടിക്കറ്റ് എടുക്കുന്നത് തലേദിവസം

പരീക്ഷയ്ക്ക് നാല്‍പ്പത് ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. എന്നാല്‍ പലരും പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പോ അതല്ലെങ്കില്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പോ ആയിരിക്കും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇത് ഇനി നടക്കില്ല.

 കമ്മിഷന്‍ യോഗത്തിന്റെ അംഗീകാരം

കമ്മിഷന്‍ യോഗത്തിന്റെ അംഗീകാരം

അപേക്ഷിക്കുന്ന 40 ശതമാനം പേര്‍ പരീക്ഷ എഴുതാതിരിക്കുന്നത് പാഴ്ച്ചിലവുണ്ടാക്കുന്നതായി പിഎസ് സിയുടെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടത്താനൊരുങ്ങുന്നത്. പുതിയ പരീക്ഷ രീതിക്ക് കമ്മിഷന്‍ യോഗം അംഗീകാരം നല്‍കി. ഇതിനായുള്ള സോഫ്റ്റ് വെയറും യോഗത്തില്‍ അവതരിപ്പിച്ചു. പിഎസ് സിയുടെ എല്ലാ പരീ ക്ഷകളും ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.

 കാലതാമസം വില്ലന്‍

കാലതാമസം വില്ലന്‍

നിലവില്‍ പിഎസ് സി പരീക്ഷ എഴുതുന്നതിന് ഒരു ഹാളില്‍ 20 പേരെ മാത്രമെ അനുവദിക്കുകയുള്ളു. എന്നാല്‍ ഇതിന്റെ എണ്ണം കൂട്ടാനും പിഎസ് സി തീരുമാനിച്ചിട്ടുണ്ട്. ഒരു ഹാളില്‍ 30 പേരെ പരീക്ഷ എഴുതാന്‍ അനുവദിക്കാനാണ് പിഎസ് സിയുടെ തീരുമാനം. ചോദ്യക്കടലാസിന്റെ കോഡുകള്‍ വര്‍ധിപ്പുക്കുന്നതിനും ഒഎംആര്‍ ഉത്തരക്കടലാസില്‍ മാറ്റം വരുത്തുന്നതിനും വരുന്ന കാലതാമസം ഇതിന് വെല്ലുവിളിയായിട്ടുണ്ട്.

English summary
psc makes some reforms in examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X