പി.എസ്.സി അംഗങ്ങൾക്ക് നൽകുന്നത് മന്ത്രിമാരുടെ ഇരട്ടി ശമ്പളമോ? ഈ കണക്കുകൾ ഞെട്ടിക്കുന്നത്
കൊച്ചി : സംസ്ഥാനത്തെ പി എസ് സി അംഗങ്ങളുടെ മാസ ശമ്പളം ഞെട്ടിക്കുന്നത്. 19 പി എസ് സി അംഗങ്ങൾക്ക് സർക്കാർ നൽകുന്നത് മാസ ശമ്പളം 44. 63 ലക്ഷം രൂപയാണ്. ഇത് സംസ്ഥാനത്തെ മന്ത്രിമാർക്ക് ലഭിക്കുന്നതിനേക്കാൾ ഇരട്ടി തുകയാണ്.
2.26 ലക്ഷം രൂപയാണ് പി എസ് സി ചെയർമാന്റെ മാസ ശമ്പളം. ഇതിൽ മറ്റു പി എസ് സി അംഗങ്ങളുടെ മാസ ശമ്പളം എന്നത് 2.23 ലക്ഷം രൂപ ആണ്. ഈ ലക്ഷക്കണക്കിനാളുകൾക്ക് പുറമേ പെൻഷൻ ആനുകൂല്യവും ഉണ്ട്. അതേസമയം കേരളത്തിൽ മന്ത്രിമാരുടെ മാസശമ്പളം എന്നത് ഒരു ലക്ഷം രൂപയിൽ താഴെയാണ്.

19,40,883 രൂപ ആണ് 21 മന്ത്രിമാർക്ക് കേരളത്തിൽ ശമ്പളമായി മാസം നൽകുന്നത് . 2019 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം ആണ് ഈ കണക്ക്. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡൻറ് എം ജി ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ആണ് ഇതു സംബന്ധിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പി എസ് സി അംഗങ്ങൾക്ക് പെൻഷൻ തുകയായി നൽകുന്നത് അടിസ്ഥാന ശമ്പളത്തിൽ 50 ശതമാനം ആണ്. അടിസ്ഥാനശമ്പളം എന്നത് 70,290 രൂപ ആണ്. അതായത് കൃത്യമായി പറഞ്ഞാൽ 35,000 രൂപ അംഗങ്ങൾക്ക് പെൻഷൻ തുകയായി ലഭിക്കും.
അതേസമയം, മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ് ആനുകൂല്യം എന്ന നിലയിൽ അംഗങ്ങൾ തുക കൈപറ്റിയിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിക്കുന്ന വിവരങ്ങൾ നൽകാനാൻ ഇല്ലെന്നാണ് പി .എസ്. സി തരുന്ന മറുപടി. സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന്റെ ഉത്തരവ് ഇക്കാര്യത്തിൽ ഉണ്ടെന്നും പി എസ് സി വിശദീകരിക്കുന്നു. എന്നാൽ, നിലവിലെ കേരളത്തിലെ തൊഴിലില്ലായ്മ വിഷയത്തെ കുറിച്ച് പി. എസ് .സി യ്ക്ക് ഒന്നും അറിയില്ലെന്നും വ്യക്തമാക്കുന്നു.
പി എസ് സി യുടെ മറ്റ് ആനുകൂല്യങ്ങൾ ഇങ്ങനെ ; -
* അംഗങ്ങൾക്ക് വീട്ട് വാടക അലവൻസ് 10,000 രൂപയാണ്.
* മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റ്
* യാത്രബത്ത കിലോമിറ്ററിന് 15 രൂപയാണ്.
* 6 മുതൽ 12 മണിക്കൂർ വരെ ഒരിടത്ത് തങ്ങേണ്ടിവന്നാൽ ഡി.എ. 250 രൂപ, 24 മണിക്കൂറായാൽ 500 രൂപ എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications