കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്‌സിയുടെ ഓണസമ്മാനം; ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ കോഴിക്കോട്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഓണത്തിന് മുമ്പ് കേരള പബ്ലിക് സര്‍വ്വീസ്‌ കമ്മീഷന്റെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കും. കോഴിക്കോടുള്ള സെന്ററില്‍ 321 പേര്‍ക്ക് ഒരുമിച്ചിരുന്ന് പരീക്ഷ എഴുതാനാകും. മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പുതിയ സെന്റര്‍.

തിരുവോണത്തിന് തൊട്ടു മുമ്പായി സെന്ററിന്റെ പ്രവര്‍ത്തനോദ്ഘടനം നിര്‍വ്വഹിക്കുമെന്നാണ് വിവരം. പിഎസ്‌സി ചെയര്‍മാന്‍ ഡോ കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സെന്ററില്‍ പരീക്ഷണ പരീക്ഷ നടത്തിയിരുന്നു. നിലവില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

psc online exam

തിരുവനന്തപുരത്ത് 240ഉം, പത്തനംതിട്ടയില്‍ 104ഉം, എറണാകുളത്തെ സെന്ററില്‍ 210 പേര്‍ക്കും ഒരേ സമയം പരീക്ഷ എഴുതാം. കോഴിക്കോട് പുതിയ സെന്റര്‍ എത്തുന്നതോടെ 1500 പേര്‍ക്ക് ഒരേ സമയം പരീക്ഷ എഴുതാനാകുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്. പരീക്ഷാ സെന്ററിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കാത്തിരിപ്പ് കേന്ദ്രവും ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിസിടിവി സംവിധാനവും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിലെ എഴുത്ത് പരീക്ഷക്കായി എടുക്കുന്ന സമയവും ഫലപ്രഖ്യാപനത്തിലെ കാലതാമസവും പരീകഅഷ നടത്തിപ്പിനായുള്ള വലിയ ചിലവും ഇല്ലാതാക്കാമെന്നതാണ് ഓണ്‍ലൈന്‍ സെന്ററുകള്‍ കൊണ്ടുള്ള നേട്ടം. ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ ഇന്റര്‍വ്യു ഇല്ലെങ്കില്‍ ഒരു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കാനുമാകും.

Read Also: ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...

കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ നിര്‍മ്മാണത്തില്‍ വലിയ അഴിമതി നടന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ ആരംഭിക്കാന്‍ രണ്ടുകോടി രൂപയാണ് പിഎസ്‌സി അനുവദിച്ചത്. എന്നാല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലടക്കം ക്രമക്കേടുണ്ടെന്ന് ആരോപിച്ച് തുക റിലീസ് ചെയ്യാന്‍ ധനവകുപ്പ് തയ്യാറായിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെച്ചൊല്ലി ധനവകുപ്പും പിഎസ്‌സിയും തമ്മിലുള്ള പോര് വലിയ വിവാദമായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The biggest online examination centre of the Public Service Commission (PSC) will be launched in Kozhikode before Onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X