കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി പരീക്ഷ തട്ടിപ്പ്; പോലീസുകാരനും പങ്ക്, എസ്എംഎസ് വന്നത് പോലീസിന്റെ നമ്പറിൽ നിന്ന്!

Google Oneindia Malayalam News

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ ഉൾ‍പ്പെട്ട പിഎസ് സി പരീക്ഷ തട്ടിപ്പ് കേസിൽ പോലീസുകാരനും പങ്കെന്ന് റിപ്പോർട്ട്. എസ്എഫ്ഐ നേതാവ് പ്രണവിന് ഉത്തരങ്ങള്‍ എസ്എംഎസ് ചെയ്തവരില്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പോലീസുകാരനായ വിഎം ഗോകുലും ഉണ്ടെന്ന് റിപ്പോർട്ട്. പ്രണവിന്റെ ബന്ധുവാണ് കല്ലറ സ്വദേശിയായ ഗോകുൽ.

<strong>ശ്രീറാം കേസ്; ജാമ്യം റദ്ദാക്കില്ല, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി!</strong>ശ്രീറാം കേസ്; ജാമ്യം റദ്ദാക്കില്ല, പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി!

പിഎസ് സിയുടെ ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പോലീസുകാരന്റെ നമ്പരില്‍ നിന്ന് പ്രണവിന്റെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് വന്നത് കണ്ടെത്തിയത്.
ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തൽ.

PSC

പരീക്ഷാസമയമായ രണ്ടുമണിക്കും മൂന്നേകാലിനുമിടയിലാണ് ഇവര്‍ക്ക് എസ്എംഎസ് കിട്ടിയത്. ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ട് നമ്പറുകളിൽ നിന്ന് 96 മെസേജും പ്രണവിന്റെ ഫോണിലേക്ക് മൂന്ന് നമ്പറുകളിൽ നിന്ന് 78 മെസേജും കിട്ടി. ഒരു നമ്പറിൽ നിന്ന് തന്നെ രണ്ട് പേർക്കും സന്ദേശം വന്നിട്ടുണ്ട്. ഇവ ഉത്തരങ്ങൾ ആയിരിക്കുമെന്നാണ് സംശയം. അതിനാലാണ് ഈ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് പിഎസ് സി പോലീസിനോട് ആവശ്യപ്പെട്ടത്.മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് മൊഴി നൽകിയിരുന്നത്. ന്ന് കേന്ദ്രങ്ങളിലെയും അഞ്ച് വീതം ഉദ്യോഗാർത്ഥികളും നൽകിയ മൊഴിയും സമാനരീതിയിലായിരുന്നു. എന്നാൽ സൈബർ പരിശോധനയാണ് നിർണായകമായത്. അതേസമയം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്.
English summary
PSC police constable exam fraud case: Policeman also involved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X