• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉദ്യോഗാര്‍ത്ഥികളുടെ സങ്കടത്തിന് പരിഹാര ഫോര്‍മുലയുമായി ഉമ്മന്‍ ചാണ്ടി, എല്‍ജിഎസ് പട്ടിക നീട്ടണം!!

തിരുവനന്തപുരം: റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തീര്‍ക്കാന്‍ പരിഹാര നിര്‍ദേശവുമായി ഉമ്മന്‍ ചാണ്ടി. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളെ കാണാന്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടാന്‍ കോടതി ഇടപെടല്‍ തേടുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. അതേസമയം സിപിഒ പട്ടികയിലുള്ളവരുടെ വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്തുണയ്ക്കണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റിലുള്ളവര്‍ സമരം നടത്തിയിട്ടും അവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരുന്നത് പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം കാരണമാണ്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വേദനയുടെ ഒരംശം സര്‍ക്കാരിന്റെ ഭാഗമായിരുന്നവര്‍ അറിഞ്ഞാല്‍ ഈ ചര്‍ച്ച നടക്കുമായിരുന്നു. ഇന്നത്തെ പ്രശ്‌നം മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇത് ഭാവിയിലെയും കൂടിയുള്ള പ്രശ്‌നമാണ്. അത് പരിഗണിക്കാന്‍ നോക്കിയില്ലെങ്കില്‍ വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. റാങ്ക് ലിസ്റ്റിന്റെ പേരിലുള്ള വിവാദങ്ങളും സമരങ്ങളും സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

യുഡിഎഫ് കാലത്തെ സ്ഥിരനിയമനങ്ങള്‍ എല്ലാം ചട്ടപ്രകാരമാണ് നടന്നത്. ഇടതുസര്‍ക്കാരിനെക്കാള്‍ യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. മുഖ്യമന്ത്രി പറയുന്നത് അഡൈ്വസ് മെമ്മോ നല്‍കിയ കണക്കിനെ കുറിച്ചാണ്. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് യുഡിഎഫ് പണം വാങ്ങിയിട്ടാണെന്ന ആരോപണം തെളിയിക്കാന്‍ വിജയരാഘവനെ താന്‍ വെല്ലുവിളിക്കുകയാണ്. പുതിയ ലിസ്റ്റ് ഇല്ലെങ്കില്‍ പഴയത് നീട്ടുകയായിരുന്നു സര്‍ക്കാര്‍ നയമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റിലുള്ളവരോട് കാണിച്ച അനുഭാവം പരിശോധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതുപോലെ കുരുക്കില്‍പ്പെടില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പിഎസ്‌സി ലിസ്റ്റ് അവസരങ്ങളുടെ ലിസ്റ്റാണ്. യുഡിഎഫ് നയം ഇതാണ്. പക്ഷേ എല്‍ഡിഎഫിന് ഇതൊരു ബാധ്യതയാണ്. ലിസ്റ്റ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നാണ് വാദം. ഇവിടെ മൂന്ന് വര്‍ഷമായാല്‍ ലിസ്റ്റ് റദ്ദാക്കാനിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ലിസ്റ്റ് എന്തുകൊണ്ട് നീട്ടി കൊടുത്തില്ല എന്നാണ് ചോദ്യമുയരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. പുതിയ ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധിക്ക് ശേഷം ഒന്നര വര്‍ഷം കൂടി അത് നീട്ടുകയാണ് ചെയ്യേണ്ടത്. സര്‍ക്കാരിന് അതിന് വ്യവസ്ഥയുണ്ട്. യുഡിഎഫ് അത് പാലിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു.

കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ കാണാം

cmsvideo
  Salim kumar opts out from IFFK

  English summary
  psc rank holders list will be extended to one and half years says oommen chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X