Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി അല്ലെങ്കില്‍ മരണം; പെട്രോള്‍ കന്നാസുമെടുത്തുള്ള ആത്മഹത്യ ഭീഷണി 24 മണിക്കൂര്‍ പിന്നിടുന്നു

തിരുവനന്തപുരം: റാങ്ക് പട്ടികയില്‍ ഉള്‍പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുവാക്കള്‍ നടത്തുന്ന ആത്മഹത്യ ഭീഷണി 24 മണിക്കൂര്‍ പിന്നിടുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ പെട്രോള്‍ നിറച്ച കന്നാസുകളുമായാണ് യുവാക്കള്‍ ആത്മഹത്യ ഭീഷണി നടത്തുന്നത്.

സര്‍ക്കാര്‍ നടത്തിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ നിയമനം ലഭിക്കാത്തവരാണ് ആത്മഹത്യ ഭീഷണി മുഴക്കുന്ന ആറ് പേരും. ആറ് വര്‍ഷമായി കമാന്‍ഡോ ജോലിക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഇവര്‍ കൊമാറിയ കുറിപ്പില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആവശ്യം

ആവശ്യം

എം സ്വരാജ് എംഎല്‍എ, വി ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് പ്രതിഷേധക്കരുടെ ആവശ്യം.

ആറ് ദിവസം

ആറ് ദിവസം

എത്രയും വേഗം നിയമനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ കഴിഞ്ഞ ആറ് ദിവസമായി നിരാഹാര സമരം നടത്തി വരികയാണ്.

സര്‍ക്കാര്‍ മുഖം തിരിച്ചു

സര്‍ക്കാര്‍ മുഖം തിരിച്ചു

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ല എന്ന് പറഞ്ഞാണ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

സമയം വേണം

സമയം വേണം

തീരുമാനങ്ങള്‍ എടുക്കാന്‍ സമയം ആവശ്യമുണ്ടെന്നാണ് സര്‍ക്കാറിന്റെ ഭാഷ്യം.

യുഡിഎഫ് കാലത്ത്

യുഡിഎഫ് കാലത്ത്

യുഡിഎഫ് ഭരണ കാലത്താണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവരെയായും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഉറപ്പ് പാലിച്ചില്ല

ഉറപ്പ് പാലിച്ചില്ല

ആറ് മാസം മുമ്പും സമാനമായ സമരം ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്നു. സമരം തീര്‍ക്കാന്‍ അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ഉറപ്പ് രേഖാമൂലം

ഉറപ്പ് രേഖാമൂലം

രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

പരിശോധിക്കും

പരിശോധിക്കും

ഇവരുടെ നിയമനം സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അറിയിച്ചത്.

നിയമനം

നിയമനം

റാങ്ക് ലിസ്റ്റില്‍പെട്ട 550 പേര്‍ക്കും നിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഇവരുടെ ലിസ്റ്റില്‍ നിന്ന് 50 പേരെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള കമാന്‍ഡോകളായി നിയമിച്ചിരുന്നു.

പുതിയ തസ്തിക

പുതിയ തസ്തിക

സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരും മുംമ്പെ തങ്ങളെ എല്ലാവരെയും നിയമിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

സമരക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളോട് പൂര്‍ണ്ണമായും അനുഭാവമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സമര രീതികളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് എം സ്വരാജ് പറഞ്ഞു.

വിശ്വസിക്കണം

വിശ്വസിക്കണം

വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സര്‍ക്കാറിനെ സമരക്കാര്‍ വിശ്വസിക്കണമെന്നും സ്വരാജ് പറഞ്ഞു.

മരണം മാത്രം

മരണം മാത്രം

2010 മുതല്‍ ജോലിക്കായി കാത്തിരിക്കുകയാണെന്നും നിയമനം നല്‍കിയില്ലെങ്കില്‍ മരണം മാത്രം എന്ന ഫഌക്‌സുകളുയര്‍ത്തിയാണ് ഇവരുടെ ഭീഷണി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+