Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: സെക്രട്ടറിയേറ്റേ് നടയില്‍ ആത്മഹത്യ ഭീഷണി. ആറ് യുവാക്കളാണ് ഭീഷണി മുഴക്കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് റിസര്‍വ് ബറ്റാലിയന്‍ റാങ്ക് ഹോള്‍ഡേര്‍സ്ആത്മഹത്യ ഭീഷമിയുമായി രംഗത്ത് വന്നിരിക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിലുള്ള മരത്തിന്റെ മുകളിലും സമീപത്തെ കാര്‍ഷിക സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലും നിന്നാണ് ജീവനൊടുക്കും എന്ന ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തുകയായിരുന്നു ഇവര്‍.

Suicide attempt

എന്നാല്‍ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ആത്മഹത്യ ഭീഷമിയുമായി യുവാക്കള്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പോലീസും ഫയര്‍ഫോര്‍സും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തി വരികയാണ്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. 570 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ദിവസം ഇവര്‍ നിയമസഭയുടെ മുന്നില്‍ നിന്നും സെക്രട്ടേറിയേറ്റ് വരെ ശയന പ്രദക്ഷിണം നടത്തിയിരുന്നു. ആര്‍ഡിഒ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+