ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം; ഉദ്യോഗാര്‍ഥികള്‍ സമരം തുടരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നിലും ഉറപ്പ് നല്‍കിയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് എഴുതി നല്‍കിയെന്ന് മറുഭാഗം പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും പ്രസിഡന്റ് സതീശന്റെയും അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

Recommended Video
മുഖ്യമന്ത്രിയുടെ പ്രൈവറ്റ്, പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്. അപ്രായോഗിക ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്ന് ഡിവൈഎഫ്ഐ പറയുന്നു. സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നും അവര്‍ ആരോപിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുംവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പ്രൊമോഷന് ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഉടക്കിയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിനിധികളാണ് സമരക്കാരുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയ്ക്ക് എത്തിയത്. വെള്ളിയാഴ്ച പകല്‍ മൂന്ന് തവണ ഡിവൈഎഫ്ഐയും ഉദ്യോഗാര്‍ഥികളും ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഡിവൈഎഫ്ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. തുര്‍ന്നാണ് രാത്രി പത്ത് മണിക്ക് സമരക്കാരുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്. രാത്രി 12.30ഓടെയാണ് ചര്‍ച്ച അവസാനിച്ചത്. കഴിഞ്ഞ 19 ദിവസമായി ഉദ്യോഗാര്‍ഥികള്‍ സമരത്തിലാണ്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications