കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം; ഉദ്യോഗാര്‍ഥികള്‍ സമരം തുടരും

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ഡിവൈഎഫ്‌ഐയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഒന്നിലും ഉറപ്പ് നല്‍കിയില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് എഴുതി നല്‍കിയെന്ന് മറുഭാഗം പറയുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും പ്രസിഡന്റ് സതീശന്റെയും അധ്യക്ഷതയിലാണ് ചര്‍ച്ച നടന്നത്.

എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

p

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്, പൊളിറ്റിക്കല്‍ സെക്രട്ടറിമാരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്. അപ്രായോഗിക ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പറയുന്നു. സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നും അവര്‍ ആരോപിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുംവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പ്രൊമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഉടക്കിയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളാണ് സമരക്കാരുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയ്ക്ക് എത്തിയത്. വെള്ളിയാഴ്ച പകല്‍ മൂന്ന് തവണ ഡിവൈഎഫ്‌ഐയും ഉദ്യോഗാര്‍ഥികളും ചര്‍ച്ച നടത്തിയിരുന്നു. ശേഷം ഡിവൈഎഫ്‌ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. തുര്‍ന്നാണ് രാത്രി പത്ത് മണിക്ക് സമരക്കാരുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഡിവൈഎഫ്‌ഐ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്. രാത്രി 12.30ഓടെയാണ് ചര്‍ച്ച അവസാനിച്ചത്. കഴിഞ്ഞ 19 ദിവസമായി ഉദ്യോഗാര്‍ഥികള്‍ സമരത്തിലാണ്.

English summary
PSC Rank Holders talk with Government and DYFI failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X