കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, സമാധാനപരമായി സമരം തുടരുമെന്ന് പി എസ് സി ഉദ്യോഗാർത്ഥികൾ

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സമരം ചെയുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. വിശദമായ സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ സമരം തുടരും. 26 ദിവസമായി തുടരുന്ന സമരം സമാധാനപരമായി ഇനിയും തുടരാൻ തന്നെയാണ് തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സമരനേതാവ് ലയ രാജേഷ് വ്യക്തമാക്കി.

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായി.ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കാമെന്ന ഉറപ്പും ചർച്ചയിൽ പങ്കെടുത്ത സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ മേധാവികൾ തങ്ങൾക്ക് നൽകി. വളരെ നല്ല രീതിയിൽ തന്നെയാണ് ചർച്ച പൂർത്തിയാക്കിയത് - ഉദ്യോഗസ്ഥതല കൂടിക്കാഴ്ചക്ക് ശേഷം പുറത്തു വന്ന ലയ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
സർക്കാരിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല: ഉത്തരവ് പുറത്തിറങ്ങണം: Laya Rajesh | Oneindia Malayalam

"സർക്കാരിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല. കൃത്യമായി ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചതായി മറ്റ് ഉദ്യോഗാർത്ഥികളും കണക്കാക്കുകയുള്ളു. നിവേദനം പരിശോധിച്ച ശേഷം നിയമസാധ്യത അറിയിക്കാമെന്നാണ് ചർച്ചയിൽ ബന്ധപെട്ടവർ പറഞ്ഞത്. സമരം തുടരേണ്ടതില്ലെന്നാണ് സർക്കാർ പ്രതിനിധികൾ തങ്ങളെ അറിയിച്ചത്" - ലയ രാജേഷ് പറഞ്ഞു.

PSC

ആറ് മാസം വരെയുള്ള താത്കാലികമായ നിയമനങ്ങളിൽ ആവശ്യമായ അന്വേഷണം നടത്താമെന്നും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി വേണ്ട തീരുമാനം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ എപ്പോൾ മറുപടി എന്നതിൽ വ്യക്തത നൽകിയിട്ടില്ല. ഇനിയുമൊരു ചർച്ച ഉണ്ടാകുമോ എന്ന ചോദ്യത്തിനും ബന്ധപെട്ടവർ ഒന്നും പറഞ്ഞിട്ടില്ലെന്നും സമര നായിക ലയ രാജേഷ് കൂട്ടിച്ചേർത്തു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

റാങ്ക് പട്ടികയിലെ കണക്കുകളിൽ വന്ന വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുഭാവ പൂർണമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ലാസ്‌റ് ഗ്രേഡ് സെർവന്റ്സ് ലിസ്റ്റിലെയും സിവിൽ പോലീസ് ഓഫീസർ ലിസ്റ്റിലെയും കാര്യങ്ങൾ ഉദ്യോഗസ്ഥരെ ബോധ്യപെടുത്തിയതായും അവർ വ്യക്തമാക്കി. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്.ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറി ടി കെ ജോസും പോലീസ് ആസ്ഥാനത്തെ എ ഡി ജി പി മനോജ് എബ്രഹാമുമാണ് സർക്കാരിന്റെ ഉദ്യോഗസ്ഥ പ്രതിനിധികളായി ചർച്ചക്ക് നേതൃത്വം നല്‍കിയത്.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
PSC Rank holders to continue strike until government issue order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X