കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തട്ടിപ്പ് പരിപാടിയാണ്..കള്ളന്മാർ..!! പിൻവാതിലിൽ നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തും; ഭീകരമായ അവസ്ഥ'

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. തിരുവോണ നാളില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം സ്വര്‍ണക്കടത്തല്ല, തൊഴിലില്ലായ്മയാണ്. എത്രയോ ആളുകള്‍ തൊഴില്‍ ഇല്ലാതെ അലഞ്ഞ് നടക്കുമ്പോള്‍ പിഎസ്സിയെ മറികടന്ന് രാഷ്ട്രീയ താല്‍പര്യങ്ങല്‍ വച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ് അധികാരികളെന്ന് ശ്രീനിവാസന്‍ കുറ്റപ്പെടുത്തി. വിശദാംശങ്ങളിലേക്ക്..

കോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത്; രാഹുല്‍ ഗാന്ധി വരുമോ? അതോ പിളര്‍പ്പോ? 4 സാധ്യതകള്‍ ഇങ്ങനെകോണ്‍ഗ്രസിന് മുന്നില്‍ ഇനിയെന്ത്; രാഹുല്‍ ഗാന്ധി വരുമോ? അതോ പിളര്‍പ്പോ? 4 സാധ്യതകള്‍ ഇങ്ങനെ

അധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികഅധ്യാപക ദിനം 2020: അധ്യാപക പുരസ്കാരത്തിന് അര്‍ഹയായി കശ്മീരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക

കണ്ണുകാണാത്ത രാഷ്ട്രീയം

കണ്ണുകാണാത്ത രാഷ്ട്രീയം

തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന്റെ തുടക്കത്തോടെയാണ് ശ്രീനിവാസന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. കണ്ണുകാണാത്ത രാഷ്ട്രീയം എന്തിനാണെന്ന് എനിക്ക് ഇതുവരെയും പിടികിട്ടിയില്ല. അതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുക. ജനാധിപത്യം തന്നെ ആകെ കുഴപ്പത്തിലാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

പ്രധാന വിഷയം

പ്രധാന വിഷയം

ഇപ്പോഴത്തെ പ്രധാനപ്പെട്ട വിഷയം സ്വര്‍ണക്കള്ളക്കടത്തൊന്നുമല്ല. തൊഴിലില്ലാതെ എത്രയോ ആളുകള്‍ ഇവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍ പിഎസ്സിയെ മറികടന്നുകൊണ്ട് രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന അധികാരികള്‍. അവരെയാണ് നമ്മള്‍ കാണുന്നത്. അതാണ് ഏറ്റവും ഭീകരമായ കാര്യം.

കള്ളന്മാര്‍

കള്ളന്മാര്‍

നൂറ് കണക്കിന് ആളുകള്‍ക്ക് പിന്‍വാതിലിലൂടെ കാരറില്‍ ജോലിയില്‍ പ്രവേശിപ്പിച്ച് പിന്നെ സ്ഥിരപ്പെടുത്തുക എന്ന് പറയുന്നത് തട്ടിപ്പ് പരിപാടിയാണ്. കള്ളന്മാര്‍. അതാണ് എനിക്ക് പറയാനുള്ളതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി നിയമനവുമായി ബന്ധപ്പെട്ട് പിഎസ്സിക്കെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് ശ്രീനിവാസന്റെയും വിമര്‍ശനം.

കൊവിഡ് കാലം

കൊവിഡ് കാലം

രാഷ്ട്രീയ വിമര്‍ശനത്തോടൊപ്പം കൊവിഡ് കാലത്തെ മുന്‍കരുതലിനെ കുറിച്ചും ശ്രീനിവാസന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അസുഖങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്ന് ഈ കൊവിഡ് കാലത്ത് ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. സുഖമില്ലാത്തത് കൊണ്ട് കൊവിഡ് തന്നെ പെട്ടെന്ന് കേറിപിടിക്കുമോ എന്ന് ഭാര്യയ്ക്ക് പേടിയാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാരിന്റെ കാലത്ത് 30 കൊലപാതകങ്ങള്‍ നടന്നു, അവസാനിപ്പിക്കാന്‍ സിപിഎം വിചാരിക്കണം!!പിണറായി സര്‍ക്കാരിന്റെ കാലത്ത് 30 കൊലപാതകങ്ങള്‍ നടന്നു, അവസാനിപ്പിക്കാന്‍ സിപിഎം വിചാരിക്കണം!!

ഓണ്‍ലൈനിൽ ഇനി റമ്മി കളിച്ചാൽ പണി പാളും..!! ആന്ധ്രയിൽ നിരോധിച്ച് സർക്കാർ; കേരളത്തിലും പൂട്ടുവീഴുമോ?ഓണ്‍ലൈനിൽ ഇനി റമ്മി കളിച്ചാൽ പണി പാളും..!! ആന്ധ്രയിൽ നിരോധിച്ച് സർക്കാർ; കേരളത്തിലും പൂട്ടുവീഴുമോ?

തന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തുതന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തു

English summary
PSC recruitment issue; Actor Sreenivasan criticizes The Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X