കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി സമരം ഒത്തുതീര്‍ന്നേക്കും; ഉദ്യോഗസ്ഥ സംഘം ഇന്ന് വീണ്ടും സമരക്കാരുമായി ചര്‍ച്ച നടത്തും

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആഴ്ചകളായി തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍ക്കാന‍് സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങള്‍. ഉദ്യോഗസ്ഥ സംഘം ഇന്നും സമരക്കാരെ കണ്ടേക്കും. ഇന്നലെ നടന്ന ചര്‍ച്ചയിലെ ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്.

സമരം സമാധാനപരമായിരിക്കണമെന്ന നിര്‍ദേശം ഇന്നലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ വെച്ചിരുന്നു. ഇത് സമരക്കാര്‍ അംഗീകരിച്ചു. പി എസ് സി ലാസ്റ്റ് ഗ്രേഡ് സര്‍വെന്‍റ്, സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സ് ഇവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് എന്നിവരാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ തുടര്‍ചര്‍ച്ചകളില്‍ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിറ്റുന്നു.

-pinarayi-vijayan-4

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പി എസ് സി സമരത്തിനിടെ നടന്ന അക്രമസംഭവങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. സമരത്തെ മറ്റൊരു തരത്തിലേക്ക് മാറ്റുകയാണ് ചിലര്‍. ഉദ്യോഗാര്‍ത്ഥികള്‍ ചില തെറ്റിദ്ധാരണകളില്‍ കുടുങ്ങി. ചര്‍ച്ചകളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

'പരസ്പര'ത്തിലെ സൂരജ് ബി ജെ പിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം'പരസ്പര'ത്തിലെ സൂരജ് ബി ജെ പിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
PSC strike may end; govt Officials will meet the protesters again today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X