കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി സമരം: ഇച്ഛാശക്തിയുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പിഎസ്സ്സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇച്ഛാശക്തിയുള്ള സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. പിഎസ്സ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. സമരക്കാരെ കലാപകാരികളായി ചിത്രീകരിച്ച് അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

psc

ഉദ്യോഗാര്‍ത്ഥികളുടെ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് തകര്‍ക്കാനാണ് ശ്രമിച്ചത്. ജനങ്ങളോടും യുവതയോടും ഒരു പ്രതിബദ്ധതയില്ലാത്ത സര്‍ക്കാരാണിത്. ഹൃദയമില്ലാത്ത ഭരണാധികാരികളാണ് മന്ത്രിസഭയിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നപരിഹാരത്തിന് സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. ഉദ്യോഗാര്‍ത്ഥികള്‍ സമരമുഖത്തായിരുന്നപ്പോള്‍ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന തിരക്കിലായിരുന്നു. അനര്‍ഹമായ നിരവധി പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. എല്ലാ അനര്‍ഹമായ നിയമനങ്ങളും യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം, മന്ത്രി എ.കെ.ബാലനുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിവരുന്ന പി.എസ്. സി.റാങ്ക് ജേതാക്കളുടെ സമരം നിര്‍ത്തിയിരുന്നു. ഈ സമരത്തിന് പിന്തുണനല്‍കിക്കൊണ്ട് സമരം നടത്തിവരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് സമരം നിര്‍ത്തിവെക്കു വാന്‍ അപേക്ഷയുമായി സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ മുല്ലപ്പള്ളി എത്തിയിരുന്നു.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾകോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

English summary
PSC strike: Mullappally Ramachandran says Kerala is not ruled by a government of will
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X