കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി മറികടക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ പിഎസ് സി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കാനൊരുങ്ങുന്നു. വലിയ പ്രതിഷേധത്തിന് ഇത് വഴിവയ്ക്കുമെന്ന് ഉറപ്പായി.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിന് പുറമേ മറ്റ് ചില നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹായം ലഭിയ്ക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് പിഎസ് സി അധികൃതര്‍ പറയുന്നത്. എന്തൊക്കെയാണ് പിഎസ് സി കൊണ്ടുവരുന്ന നടപടികള്‍...?

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം

നിയമനം ഉറപ്പായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആയിരം രൂപ വീതം ഫീസ് ഈടാക്കാനാണ് ഒരു തീരമാനം.

നിയമനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം

നിയമനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം

പ്രതീക്ഷിത ഒഴിവുകളിലേയ്ക്കുള്ള നിയമനങ്ങള്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തും.

പരീക്ഷാ ഹാള്‍

പരീക്ഷാ ഹാള്‍

പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കും. ഇതോടെ ഇന്‍വിജിലേറ്റര്‍മാരുടെ എണ്ണം കുറയ്ക്കാനാവും.

ഉപകരണങ്ങള്‍

ഉപകരണങ്ങള്‍

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കും. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള വാങ്ങലുകള്‍ തുടരും.

ഇളവ് ആവശ്യപ്പെടും

ഇളവ് ആവശ്യപ്പെടും

ശാരീരിക ക്ഷമതാ പരിശോധനയ്ക്കായി വാടകയ്‌ക്കെടുക്കുന്ന മൈതാനങ്ങളുടെ ഫീസില്‍ ഇളവ് ആവശ്യപ്പെടും.

പഴയ വാഹനങ്ങള്‍

പഴയ വാഹനങ്ങള്‍

പഴയ വാഹനങ്ങളുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തും.

English summary
PSC to cut down its expenses, will levy Rs 1,000 from applicants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X