പി.എസ്.സി ഇനി വിവരാവകാശ പരിധിയില്‍
ദില്ലി: ഇനി പി.എസ്.സിയും വിവരാവകാശത്തിന്റെ പരിധിയില്‍. 2011 ല്‍ കേരള ഹൈക്കോടതി പി.എസ്.സിയെ വിവരാവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്.
ഉത്തരക്കടലാണ് നോക്കുന്നവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടരുത് എന്ന നിബന്ധനയോടെ ജസ്റ്റിസ് എം.വൈ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്.

വിവരാവകാശത്തിന്റെ പരിധിയിലാക്കിയാല്‍ ജോലി ഭാരം വര്‍ധിക്കും എന്ന കാരണം കാട്ടിയാണ് പി.എസ്.സി അധികൃതര്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്. എന്നാല്‍ ഭരണഘടന സ്ഥാപനമായ പി.എസ്.സി സംശയത്തിന് അതീതമായിരിക്കണം എന്നായിരുന്നു കോടതിയുടെ വാദം.
വിവരാവകാശത്തിന്റെ പരിധിയിലാക്കുന്നതോടെ പി.എസ്.സിയുടെ വിശ്വസ്തതയും സുതാര്യതയും വര്‍ധിക്കുമെന്നാണ് കോടതി പറയുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെ പരീക്ഷയുടെ രഹസ്യ സ്വഭാവം ഇല്ലാതാകുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ഉത്തരക്കടലാസുകള്‍ നല്‍കണമെന്നും 2011 ലെ വിധിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications