Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കോളജിസ്റ്റ് ആയ എന്റെ അമ്മ മനസ്സിൽ ആ കുഞ്ഞാണ്; രഹ്ന ഫാത്തിമയുടെ വീഡിയോയിൽ കല പറയുന്നു

കൊച്ചി; നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് തിരുവല്ല പോലീസ്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എവി അരുണ്‍പ്രകാശ് നല്‍കിയ പരാതിയിൽ രഹ്നയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന കുറിപ്പോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ രഹ്നയെ എതിർത്തും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരിക്കുകയാണ് സൈക്കോളജിസ്റ്റ് കല. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യില്ല

മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യില്ല

രഹ്ന ഫാത്തിമ, അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ചോട്ടെ..നഗ്നത അശ്ലീലം അല്ല...പക്ഷെ, കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ എന്ന നിലയ്‌ക്ക്‌ എന്റെ മനഃശാസ്ത്രപരമായ അറിവിൽഅവരുടെ മകന് കാര്യങ്ങൾ അവർ ഉദ്ദേശിക്കുന്ന തലത്തിൽ മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല..ഇതേ പ്രായത്തിലെ ഭൂരിപക്ഷം കുട്ടികളുടെ മാനസികാവസ്ഥ ചിന്തിച്ചു ഞാൻ പറയുന്നു..അവൻ ഇടപെടുന്ന മറ്റു കുട്ടികളുടെ ഇടയിൽ നിന്നും അവൻ മാറ്റിനിർത്തപ്പെട്ടാൽ, അവന്റെ മാനസിക ആരോഗ്യത്തിന് അത് ഗുണം ചെയ്യില്ല...

അവന്റെ അമ്മ വിജയിക്കട്ടെ

അവന്റെ അമ്മ വിജയിക്കട്ടെ

ഭൂരിപക്ഷംപേരുടെ ധാർമ്മികതയും തൻറെ കുടുംബത്തിന്റെ മൂല്യങ്ങളിൽ ഉള്ള വ്യത്യാസവും അവന്റെ ചിന്തകളിൽ അസ്വസ്ഥത ഉണ്ടാക്കിയാൽ, അതിനെ ശെരിയാക്കി എടുക്കാൻ അവന്റെ അമ്മ വിജയിക്കട്ടെ..ലൈംഗിക അരാജകത്വം നിറഞ്ഞ സമൂഹത്തിൽ അവന്റെ അമ്മയെ പറ്റിയുള്ള സങ്കല്പം അവനെ തളർത്തിയാൽ അതിശയം ഇല്ല... കുത്ത് വാക്കുകളെയും, കുറ്റപ്പെടുത്തലുകളെയും അവന്റെ മനസ്സിൽ പോറൽ ഏൽക്കാതെ വളർത്തി കൊണ്ട് വരണം...വിഷയം ലൈംഗികത ആയത് കൊണ്ട് തന്നെ അതൊരു പൊള്ളുന്ന പ്രശ്നം ആയിത്തീരും..

Recommended Video

cmsvideo
    രഹ്ന ഫാത്തിമ CPM പടച്ച് വിട്ട അഭിസാരിക
    ആരാണ് ഉത്തരവാദി

    ആരാണ് ഉത്തരവാദി

    ശെരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാക്കാൻ ആണ് അവന്റെ അമ്മ ശ്രമിക്കുന്നത് എങ്കിൽ,മറിച്ചു അവനിൽ മാനസികമായ പിരിമുറുക്കങ്ങൾ സൃഷ്‌ടിച്ചാൽ ആരാണ് ഉത്തരവാദി?സ്വപ്‌നങ്ങൾ വിടരേണ്ട പ്രായമാണ്...ഓരോ സമൂഹത്തിന്റെയും കീഴ്വഴക്കങ്ങൾക്ക്‌ എതിരെ നടക്കുന്നവന്റെ നേർക്ക് നൂറായിരം വിരലുകൾ ചൂണ്ടും...അതിനെ അതിജീവിക്കാൻ സാമാന്യമായ മാനസിക കരുത്ത് പോരാ...

    നിലപാടിനേയും ബഹുമാനിക്കുന്നു

    നിലപാടിനേയും ബഹുമാനിക്കുന്നു

    രഹന ഫാത്തിമയുടെ ഉദ്ദേശം, എന്താണെന്നു വ്യക്തമല്ല. പക്ഷെ, മകനെ സമൂഹത്തിലെ കാഴ്ചവസ്തു ആക്കി മാറ്റിയാൽ,അവന്റെ കുട്ടി മനസ്സിൽ അതുണ്ടാക്കുന്ന പ്രശ്നം ചിലപ്പോൾ നിസ്സാരമാകണമെന്നില്ല...ഞാൻ രഹന ഫാത്തിമയുടെ പല നിലപാടിനെയും അവരെയും ബഹുമാനിക്കുന്നു...എന്റെ ശെരി ആകണമെന്നില്ലല്ലോ അവരുടേത്..

    നല്ലത് മാത്രം വരട്ടെ

    നല്ലത് മാത്രം വരട്ടെ

    അവരുടെ മകനാണ്, അവർക്ക് അറിയാം വളർത്താനും...തന്റേടം ഉള്ള സ്ത്രീയാണ് അവർ..അവർ അവനു കാര്യങ്ങൾ ബോധ്യപ്പെടുത്തി ആണ് മുന്നോട്ട് പോകുന്നതെങ്കിൽ, മകന്റെ മാനസിക ആരോഗ്യം നന്നായി കൊണ്ട് പോകാനും അവർക്ക് പറ്റും...വ്യക്തിത്വം രൂപപ്പെടേണ്ട സമയം ആണ്,അവനിലെ കുഞ്ഞിന് നല്ലത് മാത്രം വരട്ടെ..🙏കല, കൗൺസലിംഗ് സൈക്കോളജിസ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+