• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎം മാണിയെ ഒരു കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട് കോണ്‍ഗ്രസ് വലിച്ചു താഴെ ഇടീച്ചു; പിടി ജോസ്

കോട്ടയം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന പ്രതിപക്ഷത്തിന്റെ ക്ഷണത്തിൽ വിറളി പിടിച്ച കോൺഗ്രസ്സ്‌കാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ കെഎം മാണിയെ ഒരു കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട് ആരോപണമുന്നയിപ്പിച്ച് മന്ത്രി സഭയില്‍ നിന്നും വലിച്ചു താഴെ ഇടുകയായിരുന്നെന്ന് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഇടതുപക്ഷ ബന്ധം മുന്‍പും പിന്‍പും അതിന്‍റെ കാലിക പ്രസക്തിയും എന്ന വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിടി ജോസഫ് എഴുതന്ന ലേഖനത്തിന്‍റെ മൂന്നാം ഭാഗത്തിലാണ് കേരള കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ടി എം ജേക്കബിനെ കൂട്ടുപിടിച്ച്

ടി എം ജേക്കബിനെ കൂട്ടുപിടിച്ച്

1991 ല്‍ കേരള കോൺഗ്രസിൽ നിന്നും ടി എം ജേക്കബിനെ കൂട്ടുപിടിച്ച് മാണി സാറിനെതിരെ കരുണാകരൻ കരുക്കൾ നീക്കി. പാർട്ടി ലീഡർ എന്ന നിലയിൽ മാണിസാർ മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ച സി എഫ് തോമസ്ന്റെ പേര് സ്വീകരിക്കാൻ വിസമ്മതിച്ച കരുണാകരൻ പാർട്ടി ലീഡറെ തള്ളി ടി എം ജേക്കബിനെ മന്ത്രിയാക്കി, മുന്നണി മര്യാദയുടെയും ധാർമികതയുടെയും ഔചിത്യ ബോധത്തിന്റെയും ലംഘനം കരുണാകരനിലൂടെ കേരള കോൺഗ്രസ് അനുഭവിച്ചറിഞ്ഞു. എന്നാൽ വലിയ വിവാദമുണ്ടാക്കാൻ മാണിസാർ തുനിഞ്ഞില്ല എങ്കിലും ടി എം ജേക്കബിന്റെ നേതൃത്വത്തിൽ ഒരു കേരളകോൺഗ്രസ് കൂടി രൂപീകരിക്കുന്നതിൽ കാർമികത്വം വഹിക്കാൻ കഴിഞ്ഞു എന്ന് കോൺഗ്രസുകാർക്ക് ആശ്വസിക്കാം.

മാണിസാർ കരുതിയിരുന്നത്

മാണിസാർ കരുതിയിരുന്നത്

കേരളാ കോൺഗ്രസുകാരുടെ ദുഷ്ടലാക്കില്ലാത്ത ഐക്യം പാർട്ടിയെ ശക്തിപ്പെടുത്തും എന്നായിരുന്നു മാണിസാർ കരുതിയിരുന്നത്. രാഷ്ട്രീയത്തിൽ നിലനിൽക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ എത്തിയ പിജെ ജോസഫിനെ കൂടെ കൂട്ടണമെന്ന് ചില ആദ്യഭയകാംക്ഷികളുടെ അഭ്യർത്ഥന മാനിച്ച് ഇടതുപക്ഷ മുന്നണിയിൽ ആയിരുന്ന പി ജെ ജോസഫിനെ 2010 ൽ കേരള കോൺഗ്രസ് ( എം)ൽ ചേർത്തു.

ലയനം

ലയനം

കോൺഗ്രസിന്റെ അതിശക്തമായ എതിർപ്പ് കേരള കോൺഗ്രസുകാരുടെ ലയനത്തിന്റെ കാര്യത്തിൽ ഉണ്ടായി. കേരള ജനതയ്ക്ക് ഒരു പ്രസ്ഥാനം അതു ശക്തി പ്രാപിക്കണമെന്ന മാണി സാറിന്റെ അടങ്ങാത്ത മോഹം കോൺഗ്രസിന്റെ എതിർപ്പുകൾ അവഗണിക്കാൻ മാത്രം ശക്തമായിരുന്നു. ലയനം നടക്കുമെന്ന് ആയപ്പോൾ ഒടുവിൽ ഉമ്മൻചാണ്ടി പറഞ്ഞു. " ഇതിന്റെ സുഖവും ദുഃഖവും മാണി സാർ തന്നെ അനുഭവിക്കേണ്ടി വരും" എന്ന്. എങ്കിലും മാന്യമായി വർക്കിംഗ് ചെയർമാൻ എന്ന പദവി സൃഷ്ടിച്ച് പാർട്ടി ലീഡറും ചെയർമാനുമായ കെ എം മാണിക്കൊപ്പം പി ജെ ജോസഫിനെയും ഇരുത്തി.

സ്ഥാനാർഥികൾ ആക്കരുത്

സ്ഥാനാർഥികൾ ആക്കരുത്

തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം വന്നപ്പോൾ കോൺഗ്രസ്സുകാർ ഒരു അഭ്യർത്ഥന നടത്തി.പി ജെ ജോസഫിനെയും ടി യു കുരുവിളയെയും സ്ഥാനാർഥികൾ ആക്കരുത്. അവർക്കെതിരെ അതി ശക്തമായ സമരം നടത്തിയവരാണ് കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും.അവർക്കുവേണ്ടി വോട്ടുചോദിക്കാൻ ഇറങ്ങുക എന്നാൽ " ശർദ്ധിച്ചതു ഭക്ഷിക്കുന്നതിന് തുല്യമായിരിക്കും". എന്ന് പരാതിപ്പെട്ടു. പക്ഷേ മാണിസാർ കോൺഗ്രസുകാരെ സമാധാനിപ്പിച്ചു വിളിച്ചുവരുത്തി അത്താഴം ഇല്ലെന്ന് പറയുന്നത് രാഷ്ട്രീയ മര്യാദയല്ലന്ന് എന്ന് പറഞ്ഞു.

 കോൺഗ്രസുകാരുടെ മൗന സമ്മതം

കോൺഗ്രസുകാരുടെ മൗന സമ്മതം

അതു തന്നെയുമല്ല ജനാതിപത്യ മുന്നണി ശക്തിപ്പെടുമെന്നും പറഞ്ഞു . കോൺഗ്രസുകാരുടെ കൂടി മൗന സമ്മതത്തോടെ സ്ഥാനാർത്ഥികൾ ആക്കി. പി.ജെ യെ മന്ത്രിയും ആക്കി. ആദ്യമാദ്യം വയൽക്കരയിൽ മീൻ പിടിക്കാൻ ഇരിക്കുന്ന കൊക്കിനെ പോലെ സൗമ്യമായി കൂടി. പാർട്ടി തീരുമാനങ്ങളെല്ലാം അംഗീകരിച്ച നല്ലകുട്ടിയായി ചമഞ്ഞു. മാണി സാറിനെതിരെ ബാർ കോഴ വിവാദം ഉണ്ടായപ്പോൾ മുതൽ ജോസഫ് തന്റെ സ്ഥിരം പണി തുടങ്ങി.

പാർട്ടി ലീഡർക്കെതിരെ

പാർട്ടി ലീഡർക്കെതിരെ

വഞ്ചനയുടെ പ്രതിരൂപമായി. പാർട്ടി ലീഡർക്കെതിരെ ക്വിക് വെരിഫിക്കേഷൻ ഇട്ട ആഭ്യന്തരമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സർക്കാറിനുള്ള 2 മന്ത്രി പദവും ചീഫ് വിപ്പ് പദവിയും രാജിവെച്ച് പ്രതിഷേധിക്കാം എന്ന പാർട്ടി തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാതെ മാന്യനായി അഭിനയിച്ചതിനു ശേഷം പത്രസമ്മേളനത്തിന് വരാതെ മുങ്ങി. പാർട്ടി മീറ്റിംഗ് കഴിഞ്ഞു വീട്ടിലെത്തിയ പി.ജെ ജോസഫിനെ കാണാൻ അന്നത്തെ മറ്റൊരു കോൺഗ്രസ് മന്ത്രി കെ സി ജോസഫ് എത്തിയത് യാദൃശ്ചികം.

 കെ എം മാണി എന്നുമാത്രം

കെ എം മാണി എന്നുമാത്രം

അദ്ദേഹമാണ് കോട്ടയത്ത് ഡിസിസി യോഗത്തിൽ ശ്രീ ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ " ഇനി മാണി സാർ എന്ന് അല്ല വിളിക്കുന്നത് കെ എം മാണി എന്നുമാത്രം" എന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെയും അവർ തമ്മിലുള്ള കൂട്ടുകെട്ടിന്റെയും പ്രതിഫലനം ആയിരുന്നല്ലോ മാണിസാറിനെ മൃതദേഹത്തിന് അടുത്ത് ഒരുമിച്ചുനിന്ന് ഇവർ രണ്ടുപേരും പൊട്ടിച്ചിരിക്കുന്ന ഫോട്ടോ. 'മകന്റെ പ്രവൃത്തിയിൽ മനം തകർന്ന അമ്മ' "ഇവൻ ജനിക്കാതിരുന്നെങ്കിൽ" എന്ന് വിലപിച്ചത് പോലെ ദൈവമേ ഇവർ അവിടെ വരാതിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് വിലപിച്ചു പോകുന്നു.

സമർത്ഥമായ കരുനീക്കം

സമർത്ഥമായ കരുനീക്കം

മാണിസാറിന്റെ മരണത്തിന് മുൻപേ പാർലമെന്റ് തിരഞ്ഞെടുപ്പിന്

കളമൊരുങ്ങിയപ്പോൾത്തന്നെ ഇവർ തമ്മിലുള്ള ചങ്ങാത്തം ആരംഭിച്ചിരുന്നു. കേരളസഭയുടെ ദുബായിൽ വച്ച് ചേർന്ന സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ സി ജോസഫും, കേരള കോൺഗ്രസ് (എം ) നെ പ്രതിനിധീകരിച്ച് പി.ജെ ജോസഫും പോകാൻ ഇടയായത് യാദൃശ്ചികം ആണെന്ന് കരുതുക വയ്യ. സമർത്ഥമായ കരുനീക്കം. അങ്ങനെയാണ് കോട്ടയത്ത് പാർലമെന്റ്ൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച കെ.സി ജോസഫിന്റെ മോഹം പൂവണിയാൻ പി ജെ കൂട്ടുനിന്നത്.

കോട്ടയം

കോട്ടയം

കേരളാ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കോട്ടയം കോൺഗ്രസിന് ചോദിക്കാൻ കഴിയില്ല. അതുകൊണ്ട് പി ജെ യെ കൊണ്ടു സീറ്റ് വേണമെന്ന ആവശ്യമുന്നയിപ്പിച്ച് അത് വാങ്ങി എടുക്കുക.ഇടുക്കി കോൺഗ്രസിനും. രണ്ടും കിട്ടിക്കഴിഞ്ഞാൽ ഒരു വെച്ച് മാറ്റം ഇടുക്കി പി ജെ യും കോട്ടയം കെ.സി യും മത്സരിക്കുക.എങ്ങനെയുണ്ട് കരുനീക്കം. കോട്ടയം സീറ്റ് ചാഴികാടന് പ്രഖ്യാപിച്ചതോടെ കലിയടങ്ങാത്ത പ്രതിഷേധമായി .

പി.ജെ ഉറഞ്ഞുതുള്ളി

പി.ജെ ഉറഞ്ഞുതുള്ളി

മാണി സാറിന്റെ വിയോഗത്തോടെ കേരള കോൺഗ്രസിനെ കൈപ്പിടിയിലൊതുക്കാൻ "തലചായ്ക്കാൻ ഇടം കൊടുത്ത ഒട്ടകത്തിന്റെ സാമർത്ഥ്യത്തോടെ" പി.ജെ ഉറഞ്ഞുതുള്ളി. ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വിഷയം ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസിനെ നശിപ്പിക്കാൻ പി.ജെ യോടൊപ്പം നിന്ന് കോൺഗ്രസ് കളിച്ചു. കളി പാളും എന്ന് കരുതിയില്ല പക്വതയില്ലാത്ത പയ്യൻ ഇത്രയും വളർന്ന് വാമന വേഷത്തിൽ എത്തുമെന്ന് സ്വപ്നേവിചാരിക്കാത്ത അവർക്ക് തെറ്റി .

യുക്തമായ സമയത്ത്

യുക്തമായ സമയത്ത്

"യുക്തമായ സമയത്ത് വ്യക്തമായ തീരുമാനം" അത് എടുത്തു കഴിഞ്ഞു. ഇന്നത്തെ രാഷ്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ്(എം)പാർട്ടിയെടുത്ത ഏറ്റവും ശരിയായ തീരുമാനം അതാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുമായി ഒന്നിച്ച് കേരളത്തിന്റെ അഭിവൃദ്ധിക്കും കേരളത്തിലെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കും എന്ന തീരുമാനം .

 ഇടതുപക്ഷവുമായി

ഇടതുപക്ഷവുമായി

ഈ തീരുമാനം പുറത്ത് വന്നതിനു ശേഷം ഇടതുപക്ഷവുമായി ചേർന്നത് വലിയ അപരാധമായി എന്ന് കരുതുന്നവരോട് ഒരു വാക്ക്.ഇത് ഒരു പുത്തരിയായ തീരുമാനമല്ല.ഇടതു പക്ഷവുമായി ഇതിനു മുൻപും സഹകരിച്ചും-ഒരുമിച്ചും പ്രവർത്തിച്ചിട്ടുണ്ട് . പല സന്ദർഭങ്ങളിലും ഗൗരവമായ ആലോചനകളും ചർച്ചകളും നടന്നിട്ടുണ്ട് .ചിലപ്പോൾ അത് ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.ചിലത് നടക്കാതെ പോയിട്ടുണ്ട്.

ഇഎംഎസിന്‍റെ ഭാഗത്ത്

ഇഎംഎസിന്‍റെ ഭാഗത്ത്

1969 ലെ തിരഞ്ഞെടുപ്പിന് ശേഷം സ: ഇ എം എസ്‌ ന്റെ ഭാഗത്ത് നിന്നും കേരളാ കോൺഗ്രസ്സുമായി സഹകരിക്കാമെന്ന വാഗ്ദാനം ലഭിച്ചതാണ്. അന്നത്‌ നടന്നില്ല.പിന്നീട് ഏറ്റവും ശക്തമായ ഒരു നീക്കമുണ്ടായത് 1974നു മുൻപാണ്.അന്ന് സി പി എമ്മും കേരളാ കോൺഗ്രസ്സും പ്രതിപക്ഷത്തായിരുന്നു.കേരളാ കോൺഗ്രസ്സ്‌ ഒറ്റക്ക് മത്സരിച്ച് 14 എം എൽ എ മാരെ തിരഞ്ഞെടുത്ത കാലയളവ്.പ്രതിപക്ഷത്തുള്ള പ്രവർത്തനം കാലക്രമേണ സഹകരണമായി വളർന്നു.ആദ്യം കർഷക സമരങ്ങളിൽ കേരളാ കോൺഗ്രസ്സും സി പി എം ന്റെ കർഷക സംഘവും ഒരുമിച്ചു നിരവധി സമരമുഖങ്ങൾ തുറന്നു.

നിരവധി യോഗങ്ങളിൽ

നിരവധി യോഗങ്ങളിൽ

കർഷക സംഘത്തിന്റെ നേതാവ് സ:ഏ.വി കുഞ്ഞമ്പുവുമായി ഒരുമിച്ച് നിരവധി യോഗങ്ങളിൽ പങ്കെടുത്ത കാര്യം എന്റെ ഓർമയിലുണ്ട്. അങ്ങനെയിരിക്കെയാണ് ഇരിക്കൂർ നിയമസഭാ അംഗമായിരുന്ന എ.കുഞ്ഞിക്കണ്ണന്റെ നിര്യാണം മൂലം ഒഴിവു വന്ന ഉപതിരഞ്ഞെടുപ്പ് വന്നത്.1974 മെയ് രണ്ടിനായിരുന്നു ഉപതിരഞ്ഞെടുപ്പ്. സി പി എമ്മിന്റെ സ്‌ഥാനാർഥി സ: ഇ കെ നായനാർ,ഐക്യ മുന്നണി സ്ഥാനാർഥി ആർ എസ്‌ പി യുടെ കെ അബ്ദുൽ ഖാദർ. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ധാരാളം കുടിയേറ്റക്കാരുമുണ്ടായിരുന്നു. കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം ജോർജ് സി പി എം ബന്ധം ആദ്യമായിപ്രഖ്യാപിച്ചു.കേരളാ കോൺഗ്രസിന്റെ പിന്തുണ ഇ.കെ നായനാർക്ക് നൽകി. ശ്രീ ഇ.കെ നയനാരെയും കൊണ്ട് വോട്ടു പിടിക്കാൻ പോയതും, തലശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ വള്ളോപ്പള്ളി പിതവിനെ കാണാൻ പോയതും എന്റെ ഓർമയിൽ തങ്ങി നിൽക്കുന്നു.

തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഫലം ആഹ്ലാദം തരുന്നതായിരുന്നു. പ്രത്യേകിച്ച് കേരളാ കോൺഗ്രെസ്സുകാർക്ക് .1822 വോട്ടിനു നായനാർ വിജയിച്ചു.അതിനു ശേഷം ആ സൗഹൃദം മുന്നണിയുടെ രൂപത്തിൽ ആക്കുന്നതിനുള്ള ചർച്ചകൾ നടന്നു.എറണാകുളത്ത് വച്ച് ഏതാണ്ട് 30 സീറ്റുകൾ കേരളാ കോൺഗ്രസിന് എന്ന തീമാനം എടുത്തിരുന്നു എന്നാണെന്റെ ഒർമ്മ.അടുത്ത തിരഞ്ഞെടുപ്പിന് ഒരുമിച്ചു ഒരുങ്ങാൻ തയ്യാറായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ഇന്ത്യയെയും ഞെട്ടിച്ച് കൊണ്ട് ദേശീയ അടിന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായി.

ആർ ബാലകൃഷ്ണപിള്ളയും

ആർ ബാലകൃഷ്ണപിള്ളയും

സെൻഷർഷിപ്പ്-സമരം ചെയ്‌തവരെല്ലാം അറസ്റ്റ് ചെയ്ത്‌ ജയിലിലായി. കേരളാ കോൺഗ്രസ് നേതാക്കളായ കെഎം ജോർജും,ആർ ബാലകൃഷ്ണപിള്ളയും അറസ്റ്റ് വരിച്ച്‌ ജയിലിൽ പോയി.കെ.എം മാണിയെപ്പോലുള്ള യുവജന നേതാക്കൾ 'അണ്ടർ ഗ്രൗണ്ടിൽ ' പോയി.നിരവധി കമ്മ്യുണിസ്റ്റ്കാരെ കരുതൽ തടങ്കിലിലാക്കി.അതോടെ ആ മുന്നണി മോഹം തകർന്നു.പിന്നീട് അടിയന്തരാവസ്ഥയുടെ മറവിൽ കേരളാ കോൺഗ്രസിനെ കോൺഗ്രസ്സിൽ ലയിപ്പിക്കാനുള്ള നീക്കം ശക്തമായി.കെ.എം ജോർജും ,ആർ ബാലകൃഷ്‌ണപിള്ളയും ജയിൽ മോചിതരായി.കേരളാ കോൺഗ്രസ്സ്‌ പിരിച്ചു വിട്ട് കോൺഗ്രസിൽ ലയിക്കുന്നതിനെ ബഹുഭൂരിപക്ഷം പേരും എതിർത്തു. ഒടുവിൽ പാർട്ടി ഒരു സമവായത്തിൽ എത്തിച്ചേർന്നു.

ഇടതുപക്ഷ മുന്നണിയിൽ

ഇടതുപക്ഷ മുന്നണിയിൽ

പാർട്ടിയിൽ ലയിക്കേണ്ടതില്ല മുന്നണിയിൽ ചേരാം. അങ്ങനെ ലയിപ്പിക്കൽ പ്രക്രിയയിൽ നിന്ന് പാർട്ടി രക്ഷപ്പെട്ടു.പിന്നീട് 1980 മുതൽ 1982 വരെ ഇടതുപക്ഷ മുന്നണിയിൽ ആയിരുന്നു കേരളാ കോൺഗ്രസ്സ്. അന്ന് ശ്രീ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് വിഭാഗവും ഇടതുപക്ഷ മുന്നണിയിൽ ആയിരുന്നു.ആന്റണി വിഭാഗം ആദർശം താഴെ വച്ച് ഇന്ദിര കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഇടതുപക്ഷ മുന്നണി വിട്ടു.

ബാഹ്യശക്തികളുടെ സമ്മർദ്ധം

ബാഹ്യശക്തികളുടെ സമ്മർദ്ധം

ഒരു ഇടതുപക്ഷ സഹയാത്രികൻ എന്നറിയപ്പെടുന്ന ആന്റണി പോലും ഇടതുമുന്നണി വിട്ട സാഹചര്യത്തിൽ കെ എം മാണിയും കൂട്ടരും ഇടതിനോടപ്പം നിൽക്കരുത് എന്ന ബാഹ്യശക്തികളുടെ സമ്മർദ്ധം അതിശക്തമായി. പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഇടതു മുന്നണി വിടരുത് എന്ന പക്ഷക്കാരായിരുന്നു.പക്ഷെ സാഹചര്യങ്ങൾ മുന്നണി വിടാൻ മനസ്സില്ലാ മനസ്സോടെ തീരുമാനമെടുത്തു. ഒരു പക്ഷെ കേരളാ കോൺഗ്രസിന്റെ ഇന്ന് വരെയുള്ള മുന്നണി ബന്ധങ്ങളും,ഭരണ പങ്കാളിത്വവും പരിശോധിച്ചാൽ ഇത്രയേറെ പരിഗണയും,അംഗീകാരവും കേരളാ കോൺഗ്രസ്സിനു ലഭിച്ച ഒരു സാഹചര്യം മറ്റൊന്നില്ലായിരുന്നു. ഏറ്റവും മന:സമാധാനത്തോടെ ശ്രീ കെ എം മാണി അടക്കമുള്ളവർ വകുപ്പ് കൈകാര്യം ചെയ്‌തതും ആ കാലയളവിലാണ് എന്ന് ഞാൻ ഇവിടെ കുറിക്കട്ടെ .സത്യത്തിൽ കെ എം മാണി ധനകാര്യമന്ത്രിയും, നായനാർ മുഖ്യമന്ത്രിയും ആയിരുന്നെങ്കിലും കെ എം മാണി അന്നൊക്കെ മുഖ്യമന്ത്രിയുടെ റോളിൽ തന്നെ ആയിരുന്നു.

കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട്

കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട്

ഇത്രയേറെ പരിഗണയും സ്നേഹവും കെ.എം മാണി സാറിനു നൽകിയ മറ്റൊരു മുഖ്യമന്ത്രിയും ഇല്ലായിരുന്നു എന്ന് നിസ്സംശയം പറയാം. കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറാണെന്ന പ്രതിപക്ഷത്തിന്റെ ക്ഷണത്തിൽ വിറളി പിടിച്ച കോൺഗ്രസ്സ്‌കാർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മാണി സാറിനെ ഒരു കള്ള് ഷാപ്പ് മുതലാളിയെ കൊണ്ട് ആരോപണമുന്നയിപ്പിച്ച് വലിച്ചു താഴെ ഇട്ടു. ക്വിക്ക് വെരിഫികേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ ചവിട്ടി അരച്ചിട്ടപ്പോൾ അതിൽ നിന്നും ഉയിർകൊണ്ട വികാരതരംഗങ്ങൾ അഗ്നിസ്ഫുലിംഗങ്ങളായി മാറി കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കും. അത് നാടിന്റെ പുരോഗതിക്കും,മത നിരപേക്ഷ ഐക്യത്തിനും,കർഷകരുടെയും ജനാധിപത്യ വിശ്വാസികളുടെയും സംരക്ഷണത്തിനും ഉതകുന്നതും ,ദീർഘ വീക്ഷണമോ സമചിത്തതയോ ഇല്ലാത്ത കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് നൽകുന്ന തിരിച്ചടിയും ആയിരിക്കും .

റോഷി അഗസ്റ്റിന്‍ പിണറായി മന്ത്രിസഭയിലേക്കോ? ചൂട് പിടിച്ച് ചര്‍ച്ചകള്‍, നിലപാട് വ്യക്തമാക്കി ജോസ്

English summary
pt jose talks about kerala congress m and km mani's political history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X