Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ബിഷപ്പിനെതിരെ വീണ്ടും പിടി തോമസ്

PT Thomas
തൊടുപുഴ:ഇടുക്കി രൂപത ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പിടി തോമസ് എംപി വീണ്ടും രംഗത്ത്. ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കര്‍ പരിപാടിയിലാണ് പിടി തോമസ് ബിഷപ്പിനെതിരേയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന സമരത്തിനെതിരേയും ആഞ്ഞടിച്ചത്.

ഇടുക്കിയില്‍ നടക്കുന്ന സമരത്തില്‍ ബിഷപ്പിന് പിന്നില്‍ വിശ്വാസി സമൂഹം ഇല്ലെന്നാണ് പിടി പറഞ്ഞത്. ഗലീലിയോയെ വധിച്ച സഭക്ക് പിന്നീട് അതില്‍ ദു:ഖിക്കേണ്ടി വന്ന കാര്യവും എംപി ഓര്‍മപ്പെടുത്തി.

ഇടുക്കിയില്‍ തനിക്കെതിരെ സഭ നടത്തുന്ന തെരുവ് സമരം അപഹാസ്യമാണെന്ന് പിടി തോമസ് ആരോപിച്ചു. എംപിയുടെ പ്രതീകാത്മക ശവശരീരത്തിന് മേല്‍ ചൂല് കൊണ്ട് അടിക്കുന്ന രീതിയില്‍ പോലും സമരം മാറിയിരുന്നു. കൊച്ചുകുട്ടികളെക്കൊണ്ട് പോലും ഇങ്ങനെ ചെയ്യിച്ച് വൈദികര്‍ ആഹ്ലാദിക്കുകയാണെന്ന് പിടി തോമസ് പറഞ്ഞു. ലോകത്തെ എറ്റവും നികൃഷ്ടമായ സമൂഹങ്ങള്‍ പോലും ശവത്തെ ഇത്തരത്തില്‍ അപമാനിക്കാറില്ലെന്നും എംപി പറഞ്ഞു.

തെറിപറഞ്ഞും ആളെക്കൂട്ടിയും ആണ് സമരം നടക്കുന്നത്. വൈദികര്‍ ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്നതിനേയും പിടി തോമസ് അപലപിച്ചു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ല എന്ന് പറഞ്ഞതാണ് പിടി തോമസിനെതിരെ സഭ തിരിയാന്‍ കാരണമായത്. അടുത്ത തിരഞ്ഞെടുപ്പില്‍ പിടി തോമസ് ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തോല്‍പിക്കുമെന്നും സഭ ഭീഷണി മുഴക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+