Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി പേടിച്ചു; കൊച്ചി സംഭവത്തില്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്ന് എംഎല്‍എ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന നിലപാട് മുഖ്യമന്ത്രി തിരുത്തിയത് സിബിഐ അന്വേഷണം വരുമെന്ന ഭയം മൂലമാണെന്ന് പിടി തോമസ് എംഎല്‍എ.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന നിലപാട് മുഖ്യമന്ത്രി തിരുത്തിയത് സിബിഐ അന്വേഷണം വരുമെന്ന ഭയം മൂലമാണെന്ന് പിടി തോമസ് എംഎല്‍എ. സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഉപവാസസമരം അവസാനിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പിടി തോമസ് എംഎല്‍എ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

സിബിഐ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്നും, ഇത് തടയാനാണ് മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞതെന്നും പി ടി തോമസ് അഭിപ്രായപ്പെട്ടു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നല്‍കിയ അപേക്ഷയില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

PT Thomas MLA

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കോടതിയില്‍ പോലീസിന്റെ വാദത്തെ ദുര്‍ബലപ്പെത്തുകയായിരുന്നു. തുടര്‍ന്ന് പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തുവരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+