• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' പിണറായി തമ്പ്രാന് സ്തുതി മാത്രം; ഇത് കേരളത്തില്‍ വിലപ്പോവില്ല;കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ശബ്ദം'

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പിടി തോമസ് എംഎല്‍എ. മാധ്യമ വിരുദ്ധതതകൊണ്ട് കുപ്രസിദ്ധനായ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതി ഏകാധിപതിയെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് പിടി തോമസ് വിമര്‍ശിച്ചു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മാധ്യമ പ്രവര്‍ത്തകരോടുള്ള മനോഭാവത്തേയും പിടി തോമസ് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. മഹാന്മാരുടെ പാരമ്പര്യം ഇതാണെന്ന് സൂചിപ്പിച്ചായിരുന്നു നെഹ്‌റുവിനെ പരാമര്‍ശിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

ഏകാധിപതിയെ ഓര്‍മ്മപ്പെടുത്തുന്നു

ഏകാധിപതിയെ ഓര്‍മ്മപ്പെടുത്തുന്നു

'കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ട രീതിശാസ്ത്രം ഒരു ഏകാധിപതിയെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

മാധ്യമവിരുദ്ധത കൊണ്ട് കുപ്രസിദ്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ എക്കാലത്തെയും നിലപാടുകളും പ്രതികരണങ്ങളും.എതിരാളികളെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും നുണപരത്താനും ദേശാഭിമാനിക്കും കൈരളിക്കും പ്രോത്സാഹനം നല്‍കി വരുന്ന പിണറായി വിജയന്‍ മാധ്യമധര്‍മത്തെപ്പറ്റി പതിവ് വാര്‍ത്താസമ്മേളനത്തില്‍ ക്ലാസ്സെടുക്കുന്നത് വൈരുദ്ധ്യാന്മക ഭൗതിക വാദമാണ്.'

കാര്‍ട്ടൂണിനെതിരെ

കാര്‍ട്ടൂണിനെതിരെ

കഴിഞ്ഞ ദിവസം മലയാള മനോരമയില്‍ വന്ന ഒരു കാര്‍ട്ടൂണിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. 'ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന'മുഖ്യമന്ത്രിയുടെ സ്ഥിരം പല്ലവിയെ അടിസ്ഥാനമാക്കി ഉപ്പും വെള്ളവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് രണ്ട് പേര്‍ പോകുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിനെതിരായ മുഖ്യമന്ത്രിയുടെ ഭീഷണി ഇങ്ങനെ '

നിങ്ങളുടെ ആഗ്രഹം നടക്കില്ല

നിങ്ങളുടെ ആഗ്രഹം നടക്കില്ല

''ചിലര്‍ ഉപ്പും വെള്ളവുമായി വരുന്നു. എന്താ മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വരുത്തലല്ലേ ലക്ഷ്യം. നിങ്ങള്‍ ഒരു പ്രേത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയാണ് . എന്താ നിങ്ങള്‍ക്ക് വേണ്ടത്?നിങ്ങള്‍ മാധ്യമ ധര്‍മ്മം പാലിക്കണം.നിങ്ങളുടെ ആഗ്രഹം നടക്കില്ല... ''

 കമ്മ്യൂണിസ്റ്റ് ഭീകരത

കമ്മ്യൂണിസ്റ്റ് ഭീകരത

ക്ഷുഭിതാനായും പൊട്ടിത്തെറിച്ചും പത്ത്മിനിറ്റോളം പിണറായി മാധ്യമ പ്രവര്‍ത്തകരെ നേരിട്ടു. കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ശബ്ദം ഇങ്ങനെ ഓരോഘട്ടത്തിലും പുറത്തുവരും.പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും അവസാന സ്ഥാനം പിടിച്ചെടുത്ത ഉത്തരകൊറിയയ്ക്കൊപ്പം കേരളത്തെ എത്തിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യമെന്ന് തോന്നുന്നു.

തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ പാടില്ല

തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ പാടില്ല

തനിക്കെന്തും ആരെക്കുറിച്ചും പറയാം, തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ പാടില്ല. ഈ തമ്പ്രാന്‍ വിരട്ട് കേരളത്തില്‍ വിലപ്പോവില്ല.ഗാന്ധിജിയെ ആക്ഷേപിക്കാം, നെഹ്റുവിനെ തെറിവിളിക്കാം, രാഹുല്‍ ഗാന്ധിയെ പരിഹസിക്കാം പിണറായി തമ്പ്രാന് സ്തുതി മാത്രം. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം എന്ന് കേള്‍ക്കുമ്പോള്‍ ആരും ഉദ്ധരിക്കുന്നത് നെഹ്‌റുവിന്റെ പ്രസിദ്ധമായ ഒരു വാചകമാണ്.

മഹാന്മാരുടെ പാരമ്പര്യം ഇതാണ്

മഹാന്മാരുടെ പാരമ്പര്യം ഇതാണ്

മലയാളിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പ്രധാനമന്ത്രിയായിരുന്ന നെഹ്റു നടത്തിയ അഭ്യര്‍ത്ഥന:' Dont Spare Me Shankar.. ' ശങ്കറിന്റെ ശങ്കേഴ്‌സ് വീക്കിലിയുടെ ഒരു ചടങ്ങില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ നെഹ്റുവിനെ അതിനിശിതമായി വിമര്‍ശിച്ചു പോന്ന ശങ്കറിനോട് തന്നെ ഒഴിവാക്കരുതെന്ന, നെഹ്രുവിന്റെ അഭ്യര്‍ത്ഥന കേട്ട് ശങ്കര്‍തന്നെ അമ്പരന്നിട്ടുണ്ടാകും.മഹാന്മാരുടെ പാരമ്പര്യം ഇതാണ്.

കടക്കുപുറത്ത്

കടക്കുപുറത്ത്

ശങ്കര്‍ ജീവിച്ചിരുന്നു എന്ന് സങ്കല്‍പ്പിക്കുക;പിണറായിക്കെതിരെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നുവെന്നും.Don't Spare Me യുടെ സ്ഥാനത്ത് 'കടക്കുപുറത്ത്' ആവര്‍ത്തിക്കുമായിരുന്നു. രാജ്യത്തെ മറ്റൊരു ഉന്നതനായ കാര്‍ട്ടൂണിസ്റ്റും മലയാളിയുമായിരുന്നു - അബു എബ്രഹാം.അടിയന്തിരാവസ്ഥയ്ക്ക് മുന്‍പും ശേഷവും ഇന്ദിരഗാന്ധിയെ അതിരൂക്ഷമായി വിമര്‍ശിച്ചു എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു അബു എബ്രഹാം.എന്നിട്ടോ? 1972 ല്‍ താന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ ഇന്ദിരഗാന്ധി അദ്ദേഹത്തെ രാജ്യസഭാംഗമാക്കി !

സമനില തെറ്റിയത്

സമനില തെറ്റിയത്

ഒരു കാര്‍ട്ടൂണിനെതിരെ ഉറഞ്ഞുതുള്ളുന്ന കേരള മുഖ്യമന്ത്രി മലയാളികളായ രണ്ട് ഉന്നതരായ കാര്‍ട്ടൂണിസ്റ്റുകളുടെ ജീവിതവും രചനയും തിരിച്ചറിയാന്‍ ശ്രമിക്കണം.കാര്‍ട്ടൂണുകളുടെ ശക്തി എത്ര തീവ്രമാണെന്ന് മലയാള മനോരമ പ്രസിദ്ധികരിച്ച ഉപ്പും വെള്ളവും കാര്‍ട്ടൂണ്‍ സമൂഹത്തെ ബോധ്യപ്പെടുത്തി.

ആ കാര്‍ട്ടൂണിന്റെ പ്രഹരമേറ്റാണല്ലോ കേരള മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റിയത്.'

English summary
PT Thomas MLA against CM Pinarayi vijayan for Media criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X