കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി തോമസിനെ വധിക്കാൻ ശ്രമിച്ചതോ! പിന്നിൽ? പോലീസ് എല്ലാം വ്യക്തമാക്കുന്നു

പിടി തോമസ് സഞ്ചരിച്ച കാറിന്റെ ടയറിലെ നട്ട് ഇളകിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ കാറിന്റെ നട്ട് ഇളക്കിയ സംഭവത്തിൽ അപായ ശ്രമങ്ങൾ തള്ളി പോലീസ്. യന്ത്രത്തകരാറാകും നട്ട് ഇളകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം മുമ്പാണ് എംഎല്‍എയുടെ കാറിന്റെ നട്ട് ഇളക്കിയ നിലയിൽ കണ്ടെത്തിയത്.

കാവ്യയ്ക്കും കുരുക്ക് മുറുകുന്നു... രണ്ട് ചോദ്യങ്ങളിൽ കാവ്യയെ പൂട്ടി!! ഉത്തരങ്ങളിൽ വ്യക്തത കുറവ്!!കാവ്യയ്ക്കും കുരുക്ക് മുറുകുന്നു... രണ്ട് ചോദ്യങ്ങളിൽ കാവ്യയെ പൂട്ടി!! ഉത്തരങ്ങളിൽ വ്യക്തത കുറവ്!!

നടി ആക്രമിക്കപ്പെട്ട കേസിൽ കൃത്യമായ അന്വേഷണത്തിന് വഴിവച്ചത് പിടി തോമസിന്റെ ഇടപെടലായിരുന്നു. സംഭവത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ പിടി തോമസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

അസ്വാഭാവികത ഇല്ല

അസ്വാഭാവികത ഇല്ല

പിടി തോമസ് സഞ്ചരിച്ച കാറിന്റെ ടയറിലെ നട്ട് ഇളകിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് പറയുന്നത്. മോട്ടോർ വാഹന വിദഗ്ധരും സാങ്കേതിക പരിശോധന സംഘവും കാർ വിശദമായി പരിശോധിച്ചതിൻ‌റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

യന്ത്രത്തകരാർ മൂലം

യന്ത്രത്തകരാർ മൂലം

നട്ട് ഇളകിയത് യന്ത്രത്തകരാർ മൂലമായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന സംശയം പോലീസ് തള്ളിയിരിക്കുകയാണ്.

തെളിവുകളില്ല

തെളിവുകളില്ല

എംഎൽഎയുടെ കാറിന്റെ നട്ട് ആരെങ്കിലും ഇളക്കിയതാണ് എന്നതിന് വ്യക്തമായ തെളിവ് കിട്ടിയിട്ടില്ലെന്നും പോലീസ് പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന സംശയം പോലീസ് തള്ളിയിരിക്കുന്നത്.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ്

മൂന്ന് ദിവസങ്ങൾക്ക് മുമ്പ്

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന്റെ മൂന്ന് ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയത്. നാലാമത്തെ ടയറിന്റെ നട്ട് കാണാനില്ലായിരുന്നു.

അറിയിച്ചത് നാട്ടുകാർ

അറിയിച്ചത് നാട്ടുകാർ

വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ടയർ ഇളക മാറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായിരുന്നു ഇക്കാര്യം എംഎൽഎയെ അറിയിച്ചത്. ഈ സമയത്ത് പുല്ലേപ്പടി- തമ്മനം റോഡിൽ പാലത്തിനു സമീപമായിരുന്നു എംഎൽഎ.

അന്വേഷണം

അന്വേഷണം

സംഭവത്തിന് മൂന്ന് ദിവസം മുമ്പ് എംഎൽഎകാർ സർവീസിനു നൽകിയിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സംഭവം നടക്കുന്നതിന്റെ തലേന്ന് രാത്രി കാർ എംഎൽഎയുടെ വീടിന്റെ കാർ പോർച്ചിലാണ് നിർത്തിയിട്ടിരുന്നത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അതേസമയം എംഎൽഎയുയടെ വീട്ടിൽ അതിക്രമിച്ച് കടന്ന് നട്ട് അഴിച്ചതായി കണ്ടെത്തിയിട്ടില്ല. വൈറ്റിലയിലെ പൊതു പരിപാടി സ്ഥലത്ത് വച്ച് ആരെങ്കിലും നട്ട് അഴിക്കാനുള്ള സാധ്യതയും പോലീസ് തള്ളി. ഇതിന് സമയം വേണമെന്നും ആളുകൾ പൊതു പരിപാടി സ്ഥലത്ത് വച്ച് ഇളക്കാൻ സാധിക്കില്ലെന്നും പോലീസ് പറയുന്നു.

അപായപ്പെടുത്താൻ ശ്രമം

അപായപ്പെടുത്താൻ ശ്രമം

അതേസമയം എംഎൽഎയെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അപകടമാണഎന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും സംശയിച്ചു.

 നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ പോരാട്ടം നടത്തിയത് പിടി തോമസ് എംഎൽഎ ആയിരുന്നു. അന്വേഷണം ശക്തമായതിന് കാരണവും എംഎൽഎ ആയിരുന്നു. സംഭവത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ എംഎൽഎ അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.

English summary
pt thomas mla car issue technical error confirms police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X