കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്;കോണ്‍ഗ്രസുകാരായാലും നടപടി വേണമെന്ന് പിടി തോമസ് എംഎല്‍എ

  • By Akshay
Google Oneindia Malayalam News

തൃശൂര്‍: മൂന്നാറില്‍ ഭൂമി കൈയ്യേറ്റം നടത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പിടി തോമസ് എംഎല്‍എ. സിപിഎം നേതാവും ദേവികപളം എംഎല്‍എയുമായ എസ് രാജേന്ദ്രനേയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവായ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനെയും സംരക്ഷിച്ചുവെന്നാണ് പിടി തോമസ് എംഎല്‍എയുടെ ആരോപണം.

എംഎല്‍എ നഗ്നമായ കൈയ്യേറ്റമാണ് നടത്തിയതെന്ന് നിവേദിത പ ഹരന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികള്‍ കൈയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മധേക്കര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരെ ഒഴിവാക്കിയതിനെ സംബന്ധിച്ച് മന്ത്രി എകെ ബാലന്‍ മറുപടി പറയണമെന്നും പിടി തോമസ് എംഎല്‍എ പറഞ്ഞു.

 ദേവികുളം പോലീസ് സ്‌റ്റേഷന്‍

ദേവികുളം പോലീസ് സ്‌റ്റേഷന്‍

എംപിക്കെതിരെ 2015ല്‍ ദേവികുളം പോലീസ് സ്‌റ്റേഷനില്‍ എട്ട് എഫ്‌ഐആര്‍ ഉണ്ട്. ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബഞ്ചുകളില്‍ കേസുമുണ്ടെന്ന് പിടി തോമസ് എംഎല്‍എ ആരോപിക്കുന്നു.

 കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു

കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നു

വലിയൊരു ഭൂമാഫിയയാണ് കൈയ്യേറ്റത്തിന് പിന്നിലുള്ളത്. മന്ത്രി എംഎം മണി കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

ഭൂമി കൈയ്യേറ്റത്തിനെതിരെ സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എംപിയുടെയും എംഎല്‍എയുടെയും സ്ഥലം സന്ദര്‍ശിക്കാത്തത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 നടപടി വേണം

നടപടി വേണം

ഏത് മണികെട്ടിയവന്‍ പറഞ്ഞാലും വേണ്ടിയില്ല മൂന്നാറില്‍ നഗ്നമായ കൈയ്യേറ്റം നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആളുകള്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെങ്കിലും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

English summary
PT Thomas MLA's comments on Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X