Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 'ഷോ', വിവരങ്ങള്‍ പിടിച്ചുവയ്ക്കുന്നത് ശരിയല്ലെന്ന് പിടി തോമസ്

തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പിടി തോമസ് എംഎല്‍എ രംഗത്ത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച പിടി തോമസ് കേരളത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏപ്രില്‍ ഫൂള്‍ നിരോധിച്ചതിനെയും പിടി തോമസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണെന്നും നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടിയെന്നും പിടി തോമസ് പറഞ്ഞിരുന്നു. വിശദാംശങ്ങളിലേക്ക്.

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പിടി തോമസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പിടിച്ചുവയ്ക്കുന്നത് ശരിയല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനം ഷോ

വാര്‍ത്താ സമ്മേളനം ഷോ

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് നടത്തുന്ന വാര്‍ത്താ സമ്മേളനം ഷോ ആണെന്ന് പിടി തോമസ് ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിനിടെ കാസര്‍കോടും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ചുള്ള പ്രസ്താവന അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് . രോഗബാധയുള്ളവരെ വിട്ടയച്ചത് ഏകീകൃത രൂപത്തിലല്ലെന്നും എംഎല്‍എ ആരോപിച്ചു. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയുണ്ടായത് ഗുരുതര വീഴ്ചയാണെന്നും പിടി തോമസ് പറയുന്നു.

തമിഴ്‌നാട്ടുകാരന്‍ രക്ഷപ്പെട്ടത് വീഴ്ച

തമിഴ്‌നാട്ടുകാരന്‍ രക്ഷപ്പെട്ടത് വീഴ്ച

കൊറോണ പടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പിടി തമോസ് ആരോപിക്കുന്നു. തമിഴ്‌നാട്ടുകാരന്‍ നിരീക്ഷണത്തില്‍ നിന്നും രക്ഷപ്പെട്ടെത് ഗുരുതര വീഴ്ചയാണ്. കൊറോണ ഡ്യൂട്ടി കഴിഞ്ഞുപോയ ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ കഴിയാതെ മറ്റുള്ളവരെ ചികിത്സിച്ചെന്നും ചിലര്‍ സര്‍ജറി വരെ നടത്തിയെന്നും പിടി തോമസ് കുറ്റപ്പെടുത്തി.

ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി

ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും പിടി തോമസ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പിടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ' ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്. നിര്‍ദോഷമായ ഫലിതങ്ങളെയും തമാശകളെയും ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ നടപടി. കൊറോണയ്‌ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ പോലും കേസ് എടുക്കുന്ന സമ്പ്രദായം കുറെ നാളായി നമ്മുടെ നാട്ടില്‍ നിലവിലുണ്ടല്ലോ.

ഇപ്പോള്‍ തന്നെ നിയമം ഉണ്ട്

ഇപ്പോള്‍ തന്നെ നിയമം ഉണ്ട്

അപ്പോള്‍ ആരെങ്കിലും ഏപ്രില്‍ ഫൂളിന്റെ മറവില്‍ കൊറോണ വ്യാപനം നടത്താന്‍ എന്തെങ്കിലും പറഞ്ഞാല്‍ നടപടി എടുക്കാന്‍ ഇപ്പോള്‍ തന്നെ നിയമം ഉണ്ട്. കൊറോണ സംബന്ധിച്ച് ഭയാശങ്കകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും നടപടി എടുക്കണം എന്നതില്‍ രണ്ടഭിപ്രായം ഇല്ല. എന്നാല്‍ ഇതിന്റെ മറപിടിച്ചു ജനങ്ങള്‍ ആസ്വദിക്കുന്ന ചെറുതും, വലുതുമായ വിമര്‍ശനമകമായാ തമാശകളെപ്പോലും തടസ്സപ്പെടുത്തുന്നത് അപകടകരമായ ഒരു പ്രവണതയുടെ തുടക്കമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+