കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുത്: സിപിഎമ്മിനെതിരെ പിടി തോമസ്

Google Oneindia Malayalam News

എറണാകുളം: ലഹരിമരുന്നു കേസിൽ അകപ്പെട്ട സിപിഐഎം പാർട്ടി സെക്രട്ടറി കൊടിയേരിയുടെ മകനെ ഇഡി ചോദ്യം ചെയ്തപ്പോഴും പിണറായിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് കൊടുത്തപ്പോഴും പിണറായി വിജയൻ്റെയും കൊടിയേരിയുടെയും യഥാർത്ഥ മുഖം കേരളം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. വാളയാർ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്ക് എതിരെയോ വായ തുറക്കാത്ത ബാലാവകാശ കമ്മീഷൻ ലഹരി
കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ ഓടിയെത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്നിശമനസേന എത്തുന്ന വേഗത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിടി തോമസ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളിചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി

ലഹരിമരുന്നു കേസിൽ അകപ്പെട്ട സിപിഐഎം പാർട്ടി സെക്രട്ടറി കൊടിയേരിയുടെ മകനെ ED ചോദ്യം ചെയ്തപ്പോഴും പിണറായിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ നോട്ടീസ് കൊടുത്തപ്പോഴും പിണറായി വിജയൻ്റെയും കൊടിയേരിയുടെയും യഥാർത്ഥ മുഖം കേരളം കണ്ടു .
നിയന്ത്രണം വിട്ടു പോയ സിപിഐഎം അന്വേഷണ ഏജൻസി ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ptthomas-

വിറളിപൂണ്ട സിപിഎം ബാലാവകാശ കമ്മീഷനെയും നിയമസഭാ കമ്മിറ്റിയെയും എല്ലാം ഇതിനായി രംഗത്തിറങ്ങിയിരിക്കുകയാണ്.
വാളയാർ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവർക്ക് എതിരെയോ വായ തുറക്കാത്ത ബാലാവകാശ കമ്മീഷൻ ലഹരി
കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ ഓടിയെത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്നിശമനസേന എത്തുന്ന വേഗത്തിലാണ്.

കോട്ടയത്ത് കോണ്‍ഗ്രസ് ലക്ഷ്യം ഒറ്റക്ക് 15 സീറ്റില്‍ വിജയം ; ലീഗിനും സീറ്റ് നല്‍കും , ജോസഫിന് അതൃപ്തികോട്ടയത്ത് കോണ്‍ഗ്രസ് ലക്ഷ്യം ഒറ്റക്ക് 15 സീറ്റില്‍ വിജയം ; ലീഗിനും സീറ്റ് നല്‍കും , ജോസഫിന് അതൃപ്തി

ജെയിംസ് മാത്യു എംഎൽഎ യുടെ കത്ത് കിട്ടുന്നതും സ്പീക്കർ ഉണർന്ന് പ്രവർത്തിച്ചതും ഞൊടിയിട കൊണ്ടാണ്. ബഹു നിയമസഭാ സ്പീക്കർ താൻ ഇരിക്കുന്ന കസേര മാന്യത കളങ്കപ്പെടുത്തരുത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ സ്പീക്കർക്കെതിരെ ശക്തമായി മുന്നോട്ടുവരാൻ നിർബന്ധിതരാകുമെന്ന് ഓർമ്മപ്പെടുത്തുന്നു. സ്പീക്കർ പദവി ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തി കെട്ടരുതെന്നും ഓർമ്മിപ്പിക്കുന്നു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

മറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാലമറ്റുള്ളവരുടെ വേദനയില്‍ അലിയുന്ന മനസുണ്ട്; അന്ന് അനുജനെ പോലെ കൂടെ നിന്നത് ടൊവിനോയാണെന്ന് ബാല

English summary
PT Thomas MLA sharply criticizes CPM on ed probe and walayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X