• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'യുവജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്'

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരയെും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി പിടി തോമസ് എംഎല്‍എ രംഗത്ത്. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പിടി തോമസിന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ പിഎസ്സി നയത്തെ ന്യായികരിക്കാന്‍ ഇറങ്ങിയ എംബി രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെയെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

cmsvideo
  Pinarayi vijayan's angry to response to Media | Oneindia Malayalam

  കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ് പിന്‍വലിച്ചു പാര്‍ട്ടി തലയൂരി. തലയൂരാന്‍ കഴിയാതെയുള്ള എംബി രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവുമെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

  തൊഴിലില്ലാതലയുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തകർത്ത Psc യുടെ തെറ്റായ നടപടികൾക്കെതിരെ 03/03/2020 ൽ നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയിൽ പങ്കെടുത്ത് താൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രശന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.

  ബിഎസ്പി-കോണ്‍ഗ്രസ് ലയനം പാഴാവില്ല; ഗോവയും ആസാമും 2009 ഉം സൂചിപ്പിച്ച് കോണ്‍ഗ്രസ്,ഗെലോട്ടിന് പ്രതീക്ഷ

  മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ആരവം ഉയർത്തി പിന്തുണയ്ക്കുകയായിരുന്നു Dyfi യുടെ പേരിൽ MLA മാരായ യുവ സഖാക്കൾ.

  ഉമ്മൻ ചാണ്ടി സർക്കാരിനെ താരതമ്യം ചെയ്യാൻ കണക്കുകൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും പഴയ തെറ്റുതിരുത്തി'എല്ലാം ശരിയാക്കും' എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ സ്വന്തക്കാർക്ക് Psc യെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്.

  സ്വർണ്ണക്കടത്ത് കേസ്: രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തളളി

  സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ്‌ പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും.

  മലയിടിച്ചില്‍, വിമാനപകടം; പക്ഷെ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ല, അഭിനന്ദിച്ച് മമ്മൂട്ടി

  കെ കരുണാകരനും ഇ കെ നായനാരും ഉമ്മന്‍ചാണ്ടിയും പിണറായിയെ പോലെയല്ല; പിസി വിഷ്ണുനാഥ്

  'എന്റെ മോള്, എന്റെ ഭർത്താവ് എന്ന് ആ ചേച്ചി കരഞ്ഞ് കൊണ്ടിരുന്നു.. മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും

  English summary
  PT Thomas MLA sharply criticizes state government and Chief Minister Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X