കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായിവിജയന്‍ പിആര്‍ വിജയന്‍ എന്നാക്കാം';സ്പ്രിംഗ്‌ളര്‍ ലാവ്‌ലിന് തുല്യമെന്നും പിടി തോമസ്

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. കൊറേണയുടെ മറവില്‍ സര്‍ക്കാര്‍ വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തികൊടുക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സംസ്ഥാനത്തെ കൊറോണ രോഗികളുടേയും നീരീക്ഷണത്തിലിരിക്കുന്നവരേയും കൂടാതെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ചോര്‍ത്തികൊടുക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഇത്തരത്തില്‍ 200 കോടി രൂപ മൂല്യം വരുന്ന ഡാറ്റ കൈമാറിയതില്‍ സാമ്പത്തിക അഴിമതിയുണ്ടെന്നും അതില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിടി തോമസ് എംഎല്‍എ.

അഴിമതി

അഴിമതി

ആരോഗ്യമേഖലയില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടണെന്നും ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കണമെന്നും പിടി തോമസ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ മോഷണക്കേസ് ന്യൂയോര്‍ക്കിലുള്ള കമ്പനിയാണ് ഇതെന്നും ഇത് ജീവനക്കാര്‍തന്നെ വെബസൈറ്റില്‍ രേഖപ്പെടുത്തിയ കാര്യമാണെന്നും എംഎല്‍എ പറഞ്ഞു.

ലാവ്‌ലിന് സമാനം

ലാവ്‌ലിന് സമാനം

കരാറില്‍ ഒപ്പിട്ടത് ഏപ്രില്‍ രണ്ടിനാണെങ്കിലും മാര്‍ച്ച് 27 ന് തന്നെ കരാര്‍ കൈമാറാന്‍ ഉത്തരവിറങ്ങിയിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പി ആര്‍ വിജയന്‍ എന്നാക്കണമെന്നും ലാവ്ലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുമായുള്ള ബന്ധം

കമ്പനിയുമായുള്ള ബന്ധം

വാവിട്ട വാക്കും സ്പ്രിംഗ്‌ളറില്‍ പോയ ഡാറ്റയും അന്യന്റെ സ്വത്താണെന്നും ഇതാര്‍ക്കും സ്വന്തമാക്കാമെന്നും ഇത്തരത്തില്‍ സ്വന്തമാക്കുന്ന രോഗികളുടെ വിവരങ്ങള്‍ മരുന്ന് കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കി. സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്കോ അവരുടെ സ്ഥാപനങ്ങള്‍ക്കോ ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എംഎല്‍എ പറഞ്ഞു. ഇത്തരത്തില്‍ ഒരു സംശയം പ്രതിപക്ഷത്തിനുള്ളത് കൊണ്ടാണ് ഇത് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് കേസ്

തട്ടിപ്പ് കേസ്

സ്പ്രീംഗ്‌ളര്‍ കമ്പനി ഡാറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നേരിടുന്നുവെന്ന ആരോപണം രമേശ് ചെന്നിത്തലയും ഉയര്‍ത്തിയിരുന്നു.
'ഡാറ്റാ തട്ടിപ്പ് 350 കോടിയുടെ ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്ളര്‍. ഡാറ്റ തട്ടിയെടുത്തു എന്നാരോപിച്ച ഈ കമ്പനിയുടെ പാട്ണര്‍ ആയിരുന്ന മറ്റൊരു കമ്പനി അമ്പത് മില്ല്യണ്‍ ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. ഈ കമ്പനിക്ക് കേരളത്തിലെ ജനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതിനായി ഉടമ്പടി ഒപ്പിട്ടത് അതീവ ഗുരുതരമായ പ്രശ്നമാണെന്നു' മായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

 കമ്പനിയെകുറിച്ച് അറിവില്ല

കമ്പനിയെകുറിച്ച് അറിവില്ല

സ്പ്രീംഗ്ളര്‍ കമ്പനിയെത്തുറിച്ച് ഐ.ടി വകുപ്പിനോ ആരോഗ്യവകുപ്പിനോ റവന്യൂ വകുപ്പിനോ ഒരു അറിവും ഇല്ലയെന്നാണ് ഈ വകുപ്പുകളില്‍ നിന്നും അറിയാന്‍ സാധിച്ചതെന്നും രമേശ്് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് വേണ്ടി ഡാറ്റ കളക്ട് ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇതിനെക്കുറിച്ച് യാതൊരു അറിവില്ല.അന്തര്‍ദേശീയ കരാറുകള്‍ ഒപ്പ് വെക്കുമ്പോള്‍ ബന്ഝപ്പെട്ട വകുപ്പിലുള്ള മന്ത്രി അതിനായി സെക്രട്ടറി ചുമതലപ്പെടുത്തുമെന്നും എന്നാല്‍ മുഖ്യമന്ത്രി ഇതിന് വേണ്ടി ഐടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതിന്റെ ഫയലുകള്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

English summary
PT Thomas MLA Slams Pinarayi Vijayan In Sprinklr Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X