കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുഞ്ഞനന്തൻ ഭരണകൂട ഭീകരതയുടെ ഇരയാണത്രെ !പുതിയ കമ്മ്യൂണിസ്റ്റ് വരട്ടു വാദം, ടിപിയുടെ ജീവന് വിലയില്ലേ?

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവും ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുമായ പികെ കുഞ്ഞനന്തന്റെ മരണം സോഷ്യൽ മീഡിയയിൽ പുതിയ ഏറ്റുട്ടലിന് കാരണമായിട്ടുണ്ട്. കൊലപാതക കേസ് പ്രതിയായ കുഞ്ഞനന്തനെ വെള്ളപ്പൂശാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ഒരു കൂട്ടം ഉയർത്തുന്ന ആക്ഷേപം. ഇപ്പോഴിതാ കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിടി തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം.

കരുതൽ കാണിച്ച നേതാവാണത്രേ!

കരുതൽ കാണിച്ച നേതാവാണത്രേ!

'പിണറായിയുടെ ഈ കരുതൽ കേരളനാടിനപമാനം'" പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച നേതാവാണ് പി കെ കുഞ്ഞനന്തൻ,
എല്ലാവിഭാഗം ജനങ്ങളാൽ ആദരിക്കപ്പെട്ട ആൾ "ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 13- ആം പ്രതി പി കെ കുഞ്ഞനന്തനെക്കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശത്തിലെ പ്രധാന വരികളാണവ. അതായത് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കണ്ടത്തലിനെ തുടർന്ന് കോടതി ജീവപര്യന്തം ശിക്ഷിച്ച ആൾ സമൂഹത്തോട് കരുതൽ കാണിച്ച നേതാവാണത്രേ!

കമ്മ്യൂണിസ്റ്റ് വരട്ടു വാദം

കമ്മ്യൂണിസ്റ്റ് വരട്ടു വാദം

ഏതു മരണവും ദുഃഖകരമാണ്, മനസാക്ഷി ഉള്ളവർ ആ വേദനയിൽ പങ്കുചേരും.
എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത് കൊലക്കേസ് പ്രതിയെ വെള്ള പൂശുന്നു, രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നു !അപ്പോൾ നിർദ്ദയമായി കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ജീവന് വിലയില്ലേ?
കൊലക്കേസ് പ്രതിയെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന മുഖ്യമന്ത്രിയോട് 6 ചോദ്യങ്ങൾ...

കൊലക്കത്തിയിൽ തീർത്തതാര്?

കൊലക്കത്തിയിൽ തീർത്തതാര്?

2, കുഞ്ഞനന്തൻ നിരപരാധിയാണെന്ന് താങ്കളും പാർട്ടിയും പറയുന്നു,
എങ്കിൽ ടി പി ചന്ദ്രശേഖരനെ കൊലക്കത്തിയിൽ തീർത്തതാര്?
3, കുഞ്ഞനന്തനെ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്,
നിങ്ങളുടെ കുഞ്ഞനന്തൻ നിങ്ങൾക്ക് നിരപരാധിയാണെങ്കിൽ കോടതിയിൽ അപ്പീൽ നൽകി കുഞ്ഞനന്തനെരക്ഷിക്കാൻ ശ്രമിക്കാഞ്ഞതെന്ത്?

ആർക്കൊപ്പം

ആർക്കൊപ്പം

4, ഭരണഘടന പുസ്തകമാക്കി അച്ചടിക്കാൻ നിർദേശിച്ച താങ്കൾ ഭരണഘടന സ്ഥാപനമായ നീതിന്യായ കോടതിയെ കുഞ്ഞനന്തനുവേണ്ടി എത്ര തവണ മറികടന്നു?2018 ൽ മാത്രം കുഞ്ഞനന്തന് 200 ദിവസത്തെ പരോൾ !ശിക്ഷ ഇളവ് ചെയ്യാനും ഒരിക്കൽ തീരുമാനിച്ചു, അത് ഗവർണർ തടഞ്ഞു. ഇത് അധികാര ദുർവിനിയോഗമല്ലേ?
കേരള മുഖ്യമന്ത്രി കൊലചെയ്യപ്പെട്ടവനൊപ്പമോ, കൊലപാതകിക്കൊപ്പമോ?

ധൈര്യമുണ്ടോ?

ധൈര്യമുണ്ടോ?

5, ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് താങ്കൾ വീണ്ടും ആവർത്തിക്കാൻ ധൈര്യമുണ്ടോ? എങ്കിൽ കുഞ്ഞനന്തൻ കൊലപാതകം നടന്ന് 50 ആം നാൾ കോടതിയിൽ കീഴടങ്ങിയതെന്തിന്?
6, രക്തത്തിന് വില പറഞ്ഞവൻ എങ്ങനെ രക്തസാക്ഷിയാകും?

ബിജെപി നീക്കം പൊളിക്കും,കെസി വേണുഗോപാൽ ജയിച്ചിരിക്കും;ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്ബിജെപി നീക്കം പൊളിക്കും,കെസി വേണുഗോപാൽ ജയിച്ചിരിക്കും;ഒറ്റക്കെട്ടെന്ന് സച്ചിൻ പൈലറ്റ്

കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?കർണാടകത്തിൽ ഡികെയുടെ പണി ഏറ്റു;15 പേർ കോൺഗ്രസിലേക്ക്, ബിജെപി നേതാക്കളും?

'നമ്മൾ തിരിച്ചുവരും,എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം'; രാഹുൽ ഗാന്ധി'നമ്മൾ തിരിച്ചുവരും,എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം'; രാഹുൽ ഗാന്ധി

English summary
V Muraleedharan slams Pinarayi Vijayan on temple opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X