കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നലെ ഓടിയത് സിപിഎം നേതാവ്; ദിലീപ് പ്രതിയായ കേസില്‍ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു: പിടി തോമസ്

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമ, സിദ്ധീഖ് ഉള്‍പ്പടേയുള്ള താരങ്ങള്‍ മൊഴി മാറ്റിപ്പറഞ്ഞതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളായിരുന്നു അടുത്തിടെ ഉയര്‍ന്നു വന്നത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന നടന്‍ സിദ്ദിഖും നടി ഭാമയും തങ്ങളുടെ മൊഴി കേസിന്‍റെ വിചാരണ വേളയില്‍ മാറ്റിപ്പറയുകയായിരുന്നു. നേരത്തെ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവരും തങ്ങളുടെ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മൊഴിമാറ്റാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ആരോപണവുമായി ചില സാക്ഷികള്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതേ അനുഭവം തനിക്കും ഉണ്ടായെന്ന് പിടി തോമസ് എംഎല്‍എയും ഇപ്പോള്‍ വ്യക്തമാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴി കോടതിയില്‍ കൊടുക്കരുതെന്ന് തന്നോട് പലരും ആവശ്യപ്പെട്ടിരുന്നതായാണ് കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡ‍ലത്തിനെ ജനപ്രതിനിധിയുമായ പിടി തോമസ് എംഎല്‍എ വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

മനസാക്ഷി

മനസാക്ഷി

‘നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞു. എനിക്കൊരു നിലപാട് ഉണ്ട്. മനസാക്ഷിയുടേയും നീതി ബോധത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. തുടര്‍ന്നും അത് അങ്ങനെ തന്നെയാവും'- ചാനല്‍ അഭിമുഖത്തില്‍ പിടി തോമസ് എംഎല്‍എ വ്യക്തമാക്കി.

പണമിടപാട് സംഭവം

പണമിടപാട് സംഭവം

കൊച്ചിയില്‍ പണമിടപാട് സംഭവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്. നിരാശരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. ക്ലേശമനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഇടപെടുന്ന എംഎല്‍എയാണ് ഞാന്‍. ഇനിയും ഇടപെടും. മറിച്ചുള്ള വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും അദ്ദേഹം പഞ്ഞു.

സിപിഎം ബ്രാഞ്ച് സെക്രട്ടറി

സിപിഎം ബ്രാഞ്ച് സെക്രട്ടറി

താനല്ല, സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഓടി രക്ഷപ്പെട്ടതെന്നും പിടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കരാറ്‍ ഇടപാടിലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വീട്ടില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ എതിരെ വരുന്നത് കണ്ട് ആരാണെന്ന് ചോദിച്ചു. ആദായനികുതി വകുപ്പില്‍ നിന്നാണെന്നും പറഞ്ഞ് അവര്‍ വീട്ടിലേക്ക് കയറിപ്പോവുകയും താന്‍ കാറില്‍ ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.

ആരോ ഒറ്റിയതാണ്

ആരോ ഒറ്റിയതാണ്

ഈ സംഭവം ആരോ ഒറ്റിയതാണെന്ന് സാമാന്യ ബുദ്ധിയില്‍ തന്നെ മനസ്സിലായി അത് കൊണ്ടാണ് കൂടുതല്‍ അന്വേഷിക്കാതെ പോയത്. ഈ സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടേയും അല്ലാതെയും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില പ്രധാന മാധ്യമങ്ങളിലും ഇതേ വാര്‍ത്ത വന്നു. അതുകൊണ്ടാണ് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍

കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍

രാമകൃഷ്ണന്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ രാമകൃഷ്ണനെ കയ്യാമം വെക്കുകയോ തൂക്കിക്കൊല്ലുകയോ തുറങ്കിലടക്കുകയോ എന്ത് ചെയ്താലും എനിക്കൊരു വിരോധവുമില്ല. പണം ആ പാവങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്. ഞാനവരെ ബന്ധപ്പെട്ട് ഒരു കാരണവശാലും ആ സ്ഥലത്തുനിന്നും മാറരുതെന്നും അവിടെത്തന്നെ താമസിക്കാനും പറഞ്ഞിട്ടുണ്ടെന്നും പിടി തോമസ് വ്യക്തമാക്കുന്നു.

എത്ര വൈകിയാലും

എത്ര വൈകിയാലും

എത്ര വൈകിയാലും വീട്ടുകാര്‍ സമ്മതിച്ച പണം കിട്ടുന്നതു വരെ കുടുംബത്തിനു വേണ്ടി നില്‍ക്കും. ദിനേശന്‍റെ കുടുംബത്തിന് വേണ്ടിയുള്ള പോരാട്ടത്തെ എംഎല്‍എ എന്ന നിലയില്‍ പിന്തുണയ്ക്കും. രണ്ട് ബാഗുഗള്‍ അവരുടെ കയ്യില്‍ കണ്ടിരുന്നു. അതില്‍ പണമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പണം കണ്ടിട്ടില്ല. കരാര്‍ പ്രകാരമുള്ള പണം അക്കൗണ്ടിലേക്ക് കൈമാറും എന്നാണ് പറഞ്ഞിരുന്നത്.

ഉത്തരവാദിത്തം തനിക്കില്ല

ഉത്തരവാദിത്തം തനിക്കില്ല

അതിനാല്‍ തന്നെ പണത്തിന്‍റെയോ അത് കൈമാറിയതിന്‍റെയേ ഉത്തരവാദിത്തം തനിക്കില്ല. ദിനേശന്‍ എന്നയാളുടെ കുടുംബം 50 വര്‍ഷത്തിലേറെയായി കുടികിടക്കുന്ന 3 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തര്‍ക്കം ഉണ്ടായത്. ഭൂമി രാമകൃഷ്ണന്‍ എന്നയാള്‍ക്ക് വിറ്റതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കുടികിടപ്പുകാരോട് ഒഴിയാന്‍ ഭൂമി വാങ്ങിയ ആള്‍ ആവശ്യപ്പെടുകയായിരുന്നു.

 നീതി കിട്ടാത്ത കുടുംബം

നീതി കിട്ടാത്ത കുടുംബം


ദിനേശന്‍ മരണപ്പെട്ടതോടെ ദിനേശന്‍റെ ഭാര്യ തങ്കമണിയും ന്നു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് മൂന്ന് നമ്പരില്‍ കോര്‍പറേഷനില്‍ കരം അടയ്ക്കുന്നതിന്‍റെ രേഖയുണ്ട്. വര്‍ഷങ്ങളായി നീതി കിട്ടാത്ത കുടുംബം ഹായിക്കണം എന്നു പറഞ്ഞപ്പോള്‍ എംഎല്‍എ എന്ന നിലയില്‍ സഹായിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.

ഒരു മണിക്കൂര്‍ ചര്‍ച്ച

ഒരു മണിക്കൂര്‍ ചര്‍ച്ച

തുടര്‍ന്നാണ് ഇവരുടെ താമസസ്ഥലത്ത് എത്തി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തുന്നത്. ഞ്ചു പേര്‍ക്ക് വീതം വയ്‌ക്കേണ്ടതിനാല്‍ പണം നല്‍കി സ്ഥലം വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. അങ്ങനെയാണ് 80 ലക്ഷം രൂപയ്ക്ക് പരിഹരിക്കാമെന്ന് കരാറാവുന്നത്. തുടര്‍ന്ന് ഇന്നലെ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. വീട്ടിലെത്തി കരാര്‍ വായിച്ചു കേള്‍പ്പിച്ചു. എല്ലാവരുടെയും സമ്മതത്തോടെ താന്‍ അവിടെ നിന്ന് ഇറങ്ങിയിരുന്നെന്നുമാണ് എംഎല്‍എ പറയുന്നത്.

Recommended Video

cmsvideo
Actress Abduction : Siddique and Bhama appeared before court

 കൊലപാതകശ്രമമോ... രണ്ട് സംഭവങ്ങളെ കുറിച്ചും അബ്ദുള്ളക്കുട്ടിതന്നെ പറയുന്നു; എന്താണ് സംശയത്തിന് കാരണം കൊലപാതകശ്രമമോ... രണ്ട് സംഭവങ്ങളെ കുറിച്ചും അബ്ദുള്ളക്കുട്ടിതന്നെ പറയുന്നു; എന്താണ് സംശയത്തിന് കാരണം

English summary
PT Thomas says there was pressure on him not to give statement in actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X