Get Updates
Get notified of breaking news, exclusive insights, and must-see stories!

100 കോടിയ്ക്ക് മറുപടിയുമായി 1 കോടിയുടെ മാനനഷ്ട കേസ്; സാബു ജേക്കബിന് നോട്ടീസ് അയച്ച് പിടി തോമസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് പിടി തോമസ് എംഎല്‍എ. എന്നാല്‍ കിറ്റക്‌സിന്റെ കാര്യം വരുമ്പോള്‍, ഒരുപക്ഷേ പ്രതിപക്ഷം മുഴുവന്‍ സര്‍ക്കാരിനെതിരെ വന്നാലും പിടി തോമസിന്റെ പിന്തുണ ചിലപ്പോള്‍ സര്‍ക്കാരിന് തന്നെ ആയിരിക്കും.

കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ട കേസുമായി രംഗത്ത് വന്നിരിക്കുകയാണ് പിടി തോമസ്. നേരത്തേ, തോമസിനെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസുമായി സാബു ജേക്കബും രംഗത്ത് വന്നിരുന്നു. വിശദാംശങ്ങള്‍...

സത്‌പേരിന് കളങ്കം

സത്‌പേരിന് കളങ്കം

സാബു ജേക്കബിന്റെ പരാമര്‍ശങ്ങള്‍ തന്റെ സത്‌പേരിന് കളങ്കമുണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ചാണ് പിടി തോമസ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തേ, സാബു ജേക്കബ് കൊടുത്ത 100 കോടി രൂപയുടെ മാനനഷ്ട കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പിടി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

പുഴ മലിനീകരണം

പുഴ മലിനീകരണം

കിറ്റക്‌സ് ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കടമ്പ്രയാറ്റിനെ മലിനപ്പെടുത്തുന്നു എന്നതായിരുന്നു പിടി തോമസിന്റെ ആരോപണം. കിറ്റക്‌സില്‍ റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് ഇല്ലെന്നും പിടി തോമസ് ആരോപിച്ചിരുന്നു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആവശ്യപ്പെട്ടത് എന്നുമാണ് പിടി തോമസിന്റെ വാദം.

സാബുവിന്റെ വാദം

സാബുവിന്റെ വാദം

എന്നാല്‍, പിടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ആയില്ലെന്നായിരുന്നു സാബു ജേക്കബിന്റെ വാദം. ഇതേ തുടര്‍ന്നാണ് സാബു ജേക്കബ് 100 കോടി രൂപയുടെ മാനനഷ്ട കേസുമായി രംഗത്ത് വന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും തന്റെ വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ് എന്നും പിടി തോമസ് വ്യക്തമാക്കി.

ശ്രീലങ്കയില്‍ പോയില്ലേ

ശ്രീലങ്കയില്‍ പോയില്ലേ

ഇതിനിടെ തെലങ്കാനയില്‍ വ്യവസായം തുടങ്ങാനുള്ള സാബു ജേക്കബിന്റെ പദ്ധതിയെ പിടി തോമസ് പരിസഹിക്കുകയും ചെയ്തു. വളര്‍ച്ചയുടെ ഘട്ടത്തില്‍ സ്വന്തം നാട്ടില്‍ നില്‍ക്കണമെന്നില്ലെന്ന് തോന്നിയതുകൊണ്ടാണ് തെലങ്കാനയിലേക്ക് പോകുന്നത് എന്നാണ് തോമസ് പറയുന്നത്. മാത്രമല്ല, മുമ്പ് ശ്രീലങ്കയിലേക്ക് പോകും എന്ന് പറഞ്ഞിട്ട് അങ്ങോട്ട് പോയില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

തെലങ്കാനയിലേക്ക്

തെലങ്കാനയിലേക്ക്

കേരളത്തില്‍ തന്നെ വേട്ടയാടുകയാണെന്ന് പറഞ്ഞാണ് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന് സാബു തോമസ് പ്രഖ്യാപിച്ചത്. ഇതിന് പിറകെ തെലങ്കാന സര്‍ക്കാര്‍ കിറ്റക്‌സിനെ സ്വാഗതം ചെയ്യുകയും വാറങ്കലിലെ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ 1000 കോടിയുടെ പദ്ധതി സാബു ജേക്കബ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയും മറുപടി നല്‍കി

മുഖ്യമന്ത്രിയും മറുപടി നല്‍കി


സാബു ജേക്കബിന്റെ ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. നീതി ആയോഗിന്റെ സുസ്ഥികര വികസന സൂചിക ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സാബു ജേക്കബിന്റേത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+