കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടി തോമസ് ശല്യക്കാരനാണെന്ന് മന്ത്രി എംഎം മണി

  • By Anwar Sadath
Google Oneindia Malayalam News

കട്ടപ്പന: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ച പി.ടി തോമസ് എം.എല്‍.എയ്ക്ക് മന്ത്രി എം.എം മണിയുടെ പരിഹാസം. ഒരുപാട് ചെറ്റത്തരം പറയുന്ന പൊതുപ്രവര്‍ത്തകനാണ് പി.ടി തോമസെന്നും നിയമസഭയില്‍ പി.ടി തോമസ് ഒരു ശല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി മണിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് പിടി തോമസ് രംഗത്തെത്തിയത്. മന്ത്രിക്ക് അനധികൃത ഭൂമി ഉണ്ടെന്ന തരത്തിലുള്ള പ്രതികരണവും നടത്തി. കൊട്ടക്കാമ്പൂരിലെ പ്രമുഖനുമായി മന്ത്രിക്കുള്ള ബന്ധം അന്വേഷിക്കണമെന്നാണ് പിടി തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎം മണി ഇക്കാര്യം നിഷേധിച്ചു.

mani

കൊട്ടക്കാമ്പൂരില്‍ തനിക്ക് ഭൂമിയുണ്ടെങ്കില്‍ അത് സൗജന്യമായി പി.ടി തോമസിന് എഴുതിക്കൊടുക്കാമെന്ന് മന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ചേര്‍ന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഒരു പുല്ലും നടന്നില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നില്‍ മന്ത്രി എം.എം മണിയും ജോയ്സ് ജോര്‍ജ് എം.പിയുമാണെന്നാണ് പി.ടി തോമസിന്റെ ആരോപണം.

English summary
MM Mani says PT Thomas speaks rubbish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X