കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം തന്നെ ശരിയായി പ്രയോജനപ്പെടുത്തിയില്ലെന്ന് പി ടി ഉഷ

  • By Gokul
Google Oneindia Malayalam News

കൊച്ചി: കേരള സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കുവേണ്ടി താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും കേരളം തന്നെ ശരിയായി പ്രയോജനപ്പെടുത്തിയില്ലെന്ന് പി ടി ഉഷ. ഗുജറാത്ത് സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഗുജറാത്തിലേക്ക് പോകാന്‍ ഒരുങ്ങവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ മാസം ഒമ്പതിനാണ് ഗുജറാത്തുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നത്.

ഗുജറാത്തിലെ കുട്ടികളെ പരിശീലിപ്പിക്കാന്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയാണ് ഉഷയോട് അഭ്യര്‍ത്ഥിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നും കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഉഷ സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കുകയാണ് പദ്ധതി. 40ഓളം കുട്ടികളെ ഉഷ പരിശീലിപ്പിക്കും.

pt-usha

നിലവില്‍ കോഴിക്കോട്ടെ ഉഷ സ്‌കൂളിലാണ് ടിന്റു ലൂക്ക അടക്കമുള്ളവര്‍ പരിശീലിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും ആത്മവേദനയോടെയാണ് കേരളം വിടുന്നതെന്നും ഉഷ പറഞ്ഞു. അന്തമില്ലാത്ത ചര്‍ച്ചകള്‍ മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

തമിഴ് നാട്ടില്‍ ജോലി ചെയ്യുമ്പോഴും കേരളത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. സംസ്ഥാനത്തു നിന്നുമാണ് പരിശീലനത്തിന്റെ ക്ഷണം ലഭിച്ചിരുന്നെങ്കില്‍ ഏറെ സന്തോഷമുണ്ടാകുമായിരുന്നെന്നും ഉഷ പറഞ്ഞു. അതേസമയം, ഉഷയ്ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തിരുന്നെന്നും ഉഷ കേരളം വിടുകയാണെന്ന വാര്‍ത്ത ഗൗരവമായാണ് കാണുന്നതെന്നും സംസ്ഥാന സ്‌പോര്‍ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉഷ സ്‌കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
PT Usha accepts Modi's invite to get Gujarat athletes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X