കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കായിക മേള, സര്‍ക്കാര്‍ നിലപാട് അപമാനകരമെന്ന് പി.ടി ഉഷ

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: സര്‍ക്കാര്‍ നിലപാടിനെതിരെ അത്‌ലറ്റിക് താരം പിടി ഉഷ രംഗത്ത്. ദേശീയ സ്‌കൂള്‍ കായിക മേള നടത്താനാവില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് പിടി ഉഷ പറഞ്ഞത്. നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയ നടപടി നാണക്കേടാണെന്നും അവര്‍ വ്യക്തമാക്കി.

മേളയ്ക്ക് വലിയ ചെലവ് വരുമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേരളം ഇതില്‍ നിന്നും പിന്മാറിയത് അപമാനകരമാണെന്നും പിടി ഉഷ പറഞ്ഞു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നുള്ള കാര്യം സര്‍ക്കാര്‍ മറക്കുന്നു. കോഴിക്കോട് എല്ലാ സൗകര്യങ്ങളുമുണ്ട്, കോഴിക്കോട്ട് സ്‌കൂള്‍ കായിക മേള നടത്തണമെന്നും പിടി ഉഷ പറഞ്ഞു.

pt-usha

കായിക താരങ്ങളുടെ ഭാവി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും പിടി ഉഷ പറയുന്നു. ഈ വര്‍ഷത്തെ ഗെയിംസ് നടത്തേണ്ടിയിരുന്നത് മഹാരാഷ്ട്രയായിരുന്നു. എന്നാല്‍, ഇതില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറിയതോടെയാണ് കേരളത്തിന് നറുക്കു വീണത്. അതേസമയം, ചെലവ് കൂടുതല്‍ വരുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരും പിന്നോട്ടടിക്കുകയാണുണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പും എസ്എസ്എല്‍സി പരീക്ഷയും അടുത്തു വരുന്നതിനാല്‍ ദേശീയ സ്‌കൂള്‍ കായിക മേള നടത്താനാവില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

English summary
PT Usha against government decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X