കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യമാധ്യമങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് പിടി ഉഷ!! ഇനി സഹകരിക്കില്ലെന്ന്....ഇതാണ് കാരണം

ദൃഷശ്യമാധ്യമങ്ങളുടെ പീഡനം സഹിക്കാവുന്നതില്‍ അപ്പുറമെന്ന്

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: ദൃശ്യമാധ്യമങ്ങളുമായി താന്‍ ഇനി മുതല്‍ സഹകരിക്കില്ലെന്ന് ഒളിംപ്യന്‍ പിടി ഉഷ പ്രസ്താവനയിലൂടെ അറിയിച്ചു. പി യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. മലയാളത്തിലെ ദൃശ്യമാധ്യമരംഗത്തെ മൂല്യച്യുതിയും അതിരുകടന്ന വ്യക്തിഹത്യയുമെല്ലാം തന്നെപ്പോലെ സാധാരണക്കാരിയായ ഒരാള്‍ക്കു സ്ത്രീപീഡനമായിട്ടാണ് തോന്നുന്നതെന്ന് ഉഷ അറിയിച്ചു.

1

ചെറിയ കാര്യങ്ങളില്‍ ദുഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന തനിക്ക് അസഹ്യമായ ദൃശ്യമാധ്യമ പീഡനം സഹിക്കാവുന്നതില്‍ അപ്പുറമാണ്. വൃദ്ധയായ മാതാവിനും ഭര്‍ത്താവിനും ഏക മകനും സഹോദരി സഹോദരന്‍മാര്‍ക്കൊപ്പവും മനസ്സമാധാനത്തോടെയും സന്തോഷത്തോടെയും ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ടെന്ന് ഉഷ പ്രസ്താവനയില്‍ വ്യക്തമാക്കി. അസഹ്യമായ ദൃശ്യമാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ചാണ് ഇനി മുതല്‍ സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. തന്നോട് സദയം ക്ഷമിക്കണമെന്നും ഇനിയുള്ള കാലം ജീവിക്കണമെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

2

ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് പങ്കില്ലെന്നാണ് ഉഷ വ്യക്തമാക്കിയത്. ചിത്രയ്ക്കായി താന്‍ വാദിച്ചിരുന്നുവെന്നും എന്നാല്‍ ഫെഡറേഷന്‍ ഇത് പരഗണിച്ചില്ലെന്നും ഉഷ പറഞ്ഞിരുന്നു. എന്നാല്‍ ഉഷ പറഞ്ഞത് ശരിയല്ലെന്ന് വ്യക്തമാക്കി അത്‌ലറ്റിക് ഫെഡറേഷന്‍ മുഖ്യ സെലക്ടര്‍ ജി എസ് രണ്‍ധാവ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഉഷ കൂടി അറിഞ്ഞാണ് ചിത്രയെ ടീമില്‍ നിന്നും തഴഞ്ഞതെന്നാണ് അദ്ദേഹം പറഞ്ഞത്. ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും ഉഷയും ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കിയതെന്നും രണ്‍ധാവ വ്യക്തമാക്കിയിരുന്നു.

English summary
Olympian PT Usha boykotts visual media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X