രാജ്യസഭാ നിയന്ത്രിക്കാന്‍ പിടി ഉഷ; വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഉള്‍പ്പെടുത്തി
ദില്ലി: ഇതിഹാസ കായിക താരം പിടി ഉഷയെ രാജ്യസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഉള്‍പ്പെടുത്തി. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. അതേസമയം പിടി ഉഷയ്‌ക്കൊപ്പം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സായ് റെഡ്ഡിയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാജ്യസഭയില്‍ ഇന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ക്ഷമാപണം ആവശ്യപ്പെട്ടിരിക്കുകയാണ് മന്ത്രി പിയൂഷ് ഗോയല്‍. അരുണാല്‍ പ്രദേശിലെ ചൈനീസ് അധിനിവേശത്തെ കുറിച്ച് സംസാരിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications